mehandi banner desktop
Chavakkad online

എസ് ഡി പി ഐ ആസാദി മീറ്റും പദയാത്രയും സംഘടിപ്പിച്ചു

Ft

ചാവക്കാട് : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എസ് ഡി പി ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബ്രാഞ്ചുകളിലായി 50 ഇടങ്ങളിൽ ആസാദി മീറ്റ് സംഘടിപ്പിച്ചു. ഭരണഘടന ആമുഖവും, പ്രതിക്ജ്ഞയും സ്വാതന്ത്ര്യദിന സന്ദേശവും നൽകി. ബ്രാഞ്ച് കേന്ദ്രങ്ങളിലും, പഞ്ചായത്ത്‌, മണ്ഡലം കമ്മിറ്റി ഓഫീസുകളിലും ദേശീയ പതാക ഉയർത്തി.

Jan oushadi

ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം ശശി പഞ്ചവടി ജാഥ ക്യാപ്റ്റൻ യഹ്‌യ മന്നലാംകുന്നിന് പതാക കൈമാറി ഗുരുവായൂർ കൈരളി ജങ്ഷനിൽ നിന്നും പദയാത്രയ്ക്ക് തുടക്കം കുറിച്ചു .

ഗുരുവായൂർ നഗരവും, ചാവക്കാട് നഗരവും ചുറ്റി പദയാത്ര ചാവക്കാട് വസന്തം കോർണറിൽ സമാപിച്ചു. എസ് ഡി പി ഐ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ വി നാസർ സമാപന പൊതുയോഗം ഉദ്‌ഘാടനം ചെയ്തു. സനൂപ് പട്ടിമറ്റം മുഖ്യ പ്രഭാഷണം നടത്തി. ജാഥ ക്യാപ്റ്റനും മണ്ഡലം പ്രസിഡന്റുമായ യഹിയ മന്നലാംകുന്ന് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജബ്ബാർ അണ്ടത്തോട്, ജില്ലാ ട്രെഷറർ ടി എം അക്ബർ, മണ്ഡലം വൈസ് പ്രസിഡന്റ്‌ ഷഫീദ്, എസ് ഡി ടി യു ജില്ലാ കമ്മിറ്റി അംഗം വത്സൻ, ഡബ്ലിയു ഐ എം മണ്ഡലം പ്രസിഡന്റ്‌ അമീറ ബഷീർ തുടങ്ങിയവർ സംസാരിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.