mehandi new

കർണാടക സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ എസ്ഡിപിഐ പ്രതിഷേധം

fairy tale

കടപ്പുറം : കർണാടകയിലെ കോൺഗ്രസ് സർക്കാർ വികസനത്തിന്റെ പേരിൽ നൂറുകണക്കിന് വീടുകൾ തകർത്തും ആയിരക്കണക്കിന് സാധാരണ ജനങ്ങളെ തെരുവിലിറക്കിയും നടത്തുന്ന ബുൾഡോസർ രാജിനെതിരെ എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

planet fashion

അഞ്ചങ്ങാടി വളവിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം അഞ്ചങ്ങാടി സെന്ററിൽ സമാപിച്ചു. വികസനം എന്ന പേരിൽ ദുർബല വിഭാഗങ്ങളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന അനീതിയെയും മനുഷ്യാവകാശ ലംഘനങ്ങളെയും ശക്തമായി എതിർക്കുന്നതായി നേതാക്കൾ പ്രസംഗത്തിൽ വ്യക്തമാക്കി.

എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷാജഹാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷഫീഖ് തൊട്ടാപ്പ്, ജോയിന്റ് സെക്രട്ടറി അജ്മൽ പാറയിൽ, പഞ്ചായത്ത് ട്രഷറർ ജാഫർ വി.എ, കമ്മിറ്റി അംഗങ്ങളായ സലാഹുദ്ദീൻ പി.എച്ച്, മുനീർ അമ്പലത്ത് എന്നിവർ നേതൃത്വം നൽകി.

Comments are closed.