mehandi new

വാഗ്ദാന ലംഘനം നടത്തി മുന്നണികള്‍ ജനങ്ങളെ കബളിപ്പിക്കുന്നു: എസ്ഡിപിഐ

fairy tale

ചാവക്കാട്: തിരഞ്ഞെടുപ്പുകളില്‍ വിവിധ വാഗ്ദാനങ്ങള്‍ നല്‍കുകയും വിജയിച്ചു കഴിഞ്ഞാല്‍ അതു നടപ്പിലാക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് മുന്നണികള്‍ ചെയ്യുന്നതെന്ന് എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഫാറൂക്ക് പറഞ്ഞു. എസ്ഡിപിഐ-എസ് പി കടപ്പുറം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് സമങ്ങളില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ വിജയിച്ചു കഴിഞ്ഞാല്‍ ഇവര്‍ ഓര്‍ക്കാറില്ലെന്നും ഇത് ഓര്‍മ്മപ്പെടുത്തിക്കൊണ്ടാവണം ഇത്തവണ ജനങ്ങള്‍ വോട്ടു ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വരെ യുഡിഎഫും കഴിഞ്ഞ പത്തു വര്‍ഷം തുടര്‍ച്ചയായി എല്‍ഡിഎഫും ഗുരുവായൂര്‍ മണ്ഡലം ഭരിച്ചിട്ടും വികസന മുന്നേറ്റം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രവാസ ലോകത്തു നിന്നും എത്തുന്ന പണം കൊണ്ടുള്ള വികസനം മത്രമാണ് ഗുരുവായൂരിന് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇബ്രാഹിം പുളിക്കല്‍ അധ്യക്ഷ വഹിച്ചു. നൗഷാദ് ഖാസിമി മുഖ്യപ്രഭാഷണം നടത്തി. എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി പി ആര്‍ സിയാദ്, പഞ്ചായത്ത് പ്രസിഡന്റ് കെ എച്ച് ഷാജഹാന്‍, ഷാഫി അടിതിരുത്തി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി പ്രകടനവും ഉണ്ടായി. വട്ടേകാട് നിന്നും ആരംഭിച്ച പ്രകടനം അഞ്ചങ്ങാടി സെന്ററില്‍ സമാപിച്ചു. ഹുസൈന്‍ ഹാഷ്മി, നിസാം ബുഖാറയില്‍, അയ്യൂബ് തൊട്ടാപ്പ്, ബി ടി സലാഹുദ്ദീന്‍, റിയാസ് വലിയകത്ത്, സക്കീര്‍ ലൈറ്റ്ഹൗസ്, പഞ്ചായത്ത് സെക്രട്ടറി ഇസ്മായില്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Macare 25 mar

Comments are closed.