mehandi new

ഈ തിരഞ്ഞെടുപ്പിലെങ്കിലും ജനങ്ങള്‍ പരാജയപ്പെടരുത് – ഇടതുപക്ഷ ഐക്യമുന്നണി

fairy tale

ചാവക്കാട്:  ഈ തിരഞ്ഞെടുപ്പിലെങ്കിലും ജനങ്ങള്‍ പരാജയപ്പെടരുതെന്ന് ഇടതുപക്ഷ ഐക്യമുന്നണി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഡോ.വി.വേണുഗോപാല്‍ പറഞ്ഞു. ഗുരുവായൂര്‍ മണ്ഡലം എല്‍.യു.എഫ്.സ്ഥാനാര്‍ത്ഥി സി.വി.പ്രേംരാജിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാധാരണക്കാരെ കൂടുതല്‍ പാപ്പരാക്കുന്ന കോര്‍പ്പറേറ്റ് നയപരിപാടികള്‍ക്കെതിരെ ജനപക്ഷത്ത് നിന്നുകൊണ്ടുള്ള വികസന അജണ്ട എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എം.പി.ജില്ലാ കമ്മറ്റി അംഗം കെ.എസ്.ബിനോജ് അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി സി.വി.പ്രേംരാജ്, എസ്.യു.സി.ഐ.സംസ്ഥാന കമ്മറ്റി അംഗം ടി.കെ.സുധീര്‍ കുമാര്‍, ജില്ല സെക്രട്ടറി ഡോ. പി എസ് ബാബു, ഷംസു ചേറ്റുവ, ഒ.കെ.വത്സലന്‍ എന്നിവര്‍ പ്രസംഗിച്ചു. നിയോജകമണ്ഡലം കണ്‍വീനര്‍ സി.കെ.ശിവദാസന്‍ സ്വാഗതവും സി ആര്‍ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Unani banner ad

Comments are closed.