കടൽക്ഷോഭം : തീര സംരംക്ഷണത്തിന് കടപ്പുറം പഞ്ചായത്തിൽ സർവ്വകക്ഷി യോഗം ചേർന്നു

കടപ്പുറം: കടൽക്ഷോഭം കാരണം ദുരിതം അനുഭവിക്കുന്ന ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വ പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടേയും രാഷ്ട്രീയപാർട്ടികളുടേയും യോഗം കുടുംബശ്രീ ഹാളിൽ ചേർന്നു.
കടൽ കയറി തീരം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഓരോ തവണ കടൽക്ഷോഭം ഉണ്ടാകുമ്പോഴും ശുദ്ധജല സ്രോതസ്സുകൾ മലിനമാവുകയാണ്. ബ്ലാങ്ങാട് മൂന്നാം കല്ല് റോഡ്, അഹമ്മദ് ഗുരുക്കൾ റോഡ്, ലൈറ്റ് ഹൗസ് എന്നിവ തകർച്ചയുടെ ഭീഷണിയിലാണെന്നും യോഗം ചർച്ചചെയ്തു.

കടപ്പുറം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ പുനരാരംഭിക്കേണ്ടതിനെ കുറിച്ചും യോഗത്തിൽ ആവശ്യം ഉയർന്നു.
നിയോജക മണ്ഡലം എം.എൽ.എ, എം.പി വകുപ്പ് മന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ, എന്നിവരെ നേരിട്ട് കണ്ട് പ്രശ്നങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്താനും പരിഹാരം കാണുന്നതിനും സർവ്വകക്ഷിയോഗം തീരുമാനിച്ചു. തുടർ പ്രവർത്തനങ്ങൾക്കായി കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളുടേയും രാഷ്ട്രീയ പാർട്ടികളുടേയും സമിതി രൂപീകരിച്ചു.
കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ധീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താക്കലി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന, ബ്ലോക്ക് മെമ്പർമാരായ സി.വി സുബ്രഹ്മണ്യൻ, ഷൈനി ഷാജി, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ സാലിഹ ഷൗക്കത്ത്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സെൻ വി.പി. മൻസൂർ അലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സെൻ ശുഭാജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രസന്ന ചന്ദ്രൻ, ഷിജ രാജാകൃഷ്ണൻ, മുഹമ്മദ് നാസിഫ്, എ വി അബ്ദുൽ ഗഫൂർ, പി മുഹമ്മദ്, ടി ആർ ഇബ്രാഹിം, റാഹില വഹാബ്, സുനിത പ്രസാദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി മുസ്താക്കലി(ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്), എം.എസ് പ്രകാശൻ(സി പി എം), പി.എം മുജീബ് (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്), ഗണേഷ് ശിവജി(ബി ജെ പി), നാസർ ബ്ലാങ്ങാട് (സി പി ഐ) ബി.ടി എം സാലിഹ് തങ്ങൾ (വെൽഫെയർ പാർട്ടി), എം ഫാറൂഖ് (എസ്ഡിപിഐ), സി. കെ രാധാകൃഷ്ണൻ (എൻ സി പി), നൗഷാദ് പി എ (പിഡിപി), സിറാജ് പി. ഹുസൈൻ, ഷൗക്കത്തലി മാലിക്, കെ.ആർ ബൈജു, ഷഫീദ് ടി.എം, എന്നിവർ പങ്കെടുത്തു.

Comments are closed.