mehandi new

അണ്ടത്തോട് തീരത്ത് കടലാമകൾ കയറി – 239 മുട്ടകൾ ഹാച്ചറിയിലേക്ക് മാറ്റി

fairy tale

പുന്നയൂർക്കുളം : കേരള വനം വന്യ ജീവി സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ കീഴിലുള്ള പാപ്പാളി കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കടലാമ മുട്ടകൾ ശേഖരിച്ച് പ്രത്യേകം തയ്യാറാക്കിയ ഹാച്ചറിയിൽ സൂക്ഷിച്ചു. ഞായറാഴ്ച രാത്രിയിലാണ് അണ്ടത്തോട് മേഖലയിൽ രണ്ടിടങ്ങളിലായി കടലാമകൾ മുട്ട ഇടാനായി തീരത്ത് കയറിയത്. ആദ്യ ആമ 104 മുട്ടയും പിന്നീട് കയറിയ ആമ 135 മുട്ടയും ഇട്ടിട്ടാണ് ഇറങ്ങി പോയത്. 

planet fashion

ജനുവരി 5 മുതൽ 13 ആമകളാണ് തീരത്ത് കയറിവന്ന് മുട്ടയിട്ട് ഇറങ്ങി പോയിട്ടുള്ളത്. ഫെബ്രുവരി 15 ഓട് കൂടി ആദ്യമുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരും എന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. സക്കീർ, സലാം എന്നിവരുടെ നേതൃത്വത്തിലാണ് പാപ്പാളി കടലാമ സംരക്ഷണ സമിതി പ്രവർത്തിക്കുന്നത്.

Unani banner ad

Comments are closed.