കടല്‍വെള്ളം കുടിവെള്ളമാക്കുന്ന പദ്ധതി ചാവക്കാട് ബീച്ചില്‍ – സംസ്ഥാനത്ത് ആദ്യം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂര്‍ : ക്ഷേത്രനഗരിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കടല്‍വെള്ളം ശുദ്ധീകരിക്കുന്ന പദ്ധതിക്ക് മുന്‍തൂക്കം നല്‍കി ദേവസ്വം ബഡ്ജറ്റ് അവതരിപ്പിച്ചു. 753.87 കോടി രൂപ വരവും 741.80 കോടി ചെലവും 12.07 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബര കുറുപ്പ് ഭരണ സമിതി യോഗത്തില്‍ അവതരിപ്പിച്ചത്. ദേവസ്വം വക സ്ഥലമായ ചാവക്കാട് ദ്വാരക കടപ്പുറത്താണ് കടല്‍വെള്ളം ശുദ്ധീകരിക്കു പ്ലാന്റ് തുടങ്ങുന്നത്. ഇതിനായി 50 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് കടല്‍വള്ളശുദ്ധീകരണ പ്ലാന്റ് ആരംഭിക്കുന്നത്. ദ്വാരക ബീച്ച് സംരക്ഷണത്തിനും ഹെലിപാഡ് നിര്‍മ്മാണത്തിനുമായി ഒരു കോടി വകയിരുത്തിയിട്ടുണ്ട്. ക്യൂ കോംപ്ലക്‌സിനും മള്ട്ടിലെവല്‍ കാര്‍ പാര്‍ക്കിങിനുമായി 135 കോടിയാണ് ബജറ്റ് വിഹിതം. ട്വന്റി ട്വന്റി പദ്ധതിക്കായി 250.5കോടിയും, വേദിക് യൂണിവേഴ്‌സിറ്റിക്കായി 25 ലക്ഷം രൂപയും മാറ്റി വച്ചിട്ടുണ്ട്. ഭണ്ഡാരവരവായി 60 കോടി വരവും ശമ്പളം, പെന്‍ഷന്‍ വകയില്‍ ചിലവായി 61.41 കോടിയും പ്രതീക്ഷിക്കുന്നുണ്ട്. വേങ്ങാട് ഗോകുലത്തിലെ പരിപാലത്തിന് 5കോടി രൂപ ചിലവും വരുമാമാനമായി 37കോടിരൂപയും പ്രതീക്ഷിക്കുന്നു.
ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്വ.എ. സുരേശന്‍, അഡ്വ. കെ. ഗോപിനാഥന്‍, പി.കെ. സുധാകരന്‍, സി. അശോകന്‍, കെ. കുഞ്ഞുണ്ണി, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശിധരന്‍ എന്നിവര്‍ ബജറ്റ് അവതരണ യോഗത്തില്‍ പങ്കെടുത്തു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.