അടുത്ത വർഷം കാണാം – ചെമ്പൈ സംഗീതോൽസവം മംഗളം ചൊല്ലി പിരിഞ്ഞു

ഗുരുവായൂർ : സംഗീതം കൊണ്ട് ഭക്തി സാന്ദ്രമാക്കിയ 15 ദിനങ്ങൾക്ക് മംഗളം ചൊല്ലി പരിസമാപ്‌തി. തിങ്കളാഴ്ച രാത്രി പത്തു മണിയോടെ ചെമ്പൈ സ്വാമികൾക്ക് ഇഷ്ടപ്പെട്ട നാല് കീർത്തനങ്ങൾ അവതരിപ്പിച്ച് സമാപന കച്ചേരിയോടെയാണ് ചെമ്പൈ സംഗീതോൽസവത്തിന് തിരശീല വീണത്.

പ്രശസ്ത സംഗീതജ്ഞൻ സംഗീത കലാനിധി പത്മഭൂഷൺ ഡോ. ടി. വി. ഗോപാലകൃഷ്ണൻ സമാപന കച്ചേരിക്ക് നേതൃത്വം നൽകി. വാതാപി എന്നു തുടങ്ങുന്ന കീർത്തനത്തിൽ തുടങ്ങിയ കച്ചേരി കരുണ ചെയ്‌വാ നെന്തു താമസം കൃഷ്ണാ എന്ന കീർത്തനത്തോടെ സമാപിച്ചു. തുടർന്ന് മംഗളം പാടിയാണ് സംഗീതാർച്ചന അവസാനിച്ചത്.15 ദിനരാത്രങ്ങളിലായി 2535 സംഗീതജ്ഞർ ആണ് ഈ വർഷം ചെമ്പൈ വേദിയിൽ സംഗീതാർച്ചന നടത്തിയത്.സംഗീതോൽസവവുമായി സഹകരിച്ച് പ്രവർത്തിച്ച സംഗീതജ്ഞരെയും കലാകാരൻമാരെയും സാങ്കേതിക വിദഗ്ധരെയും ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ ഭരണസമിതി അംഗം മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.