Header

വിത്തുനടീല്‍ ഉത്സവം നടത്തി

ഗുരുവായൂര്‍ : ഇരിങ്ങപ്പുറം ഹരിതസമൃദ്ധി കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിത്തുനടീല്‍ ഉത്സവം നടത്തി. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ കെ.ഐ സബിത അദ്ധ്യക്ഷത വഹിച്ചു. കൃഷി ഫീല്‍ഡ് ഓഫീസര്‍ മാരായ രവീന്ദ്രന്‍, എം മണികഠ്ന്‍, മനീഷ് കുളങ്ങര തുടങ്ങിയവര്‍ സംസാരിച്ചു. പ്രദേശത്തെ 16 പേരുടെ കൂട്ടായമയില്‍ പച്ചക്കറിയും നേന്ത്രവാഴയുമാണ് ജൈവ രീതിയില്‍ കൃഷി ചെയ്യുന്നത്.  ഇരിങ്ങപ്പുറം സ്വദേശി ഒ.എം.എസ് റഷീദിന്റെ തരിശിട്ടു കിടന്നിരുന്ന ഒരേക്കര്‍ സ്ഥലമാണ് ഇതിന് സൗജന്യമായി വിട്ടു നല്‍കിയിരിക്കുന്നത്.

Comments are closed.