തീരദേശത്ത് മിന്നും വിജയവുമായി സീതി സാഹിബ് സ്കൂൾ

പുന്നയൂർ : തീരദേശ മേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയിച്ച ചരിത്ര നേട്ടവുമായി എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ വിജയോത്സവം ആഘോഷിച്ചു. എസ് എസ് എൽ സി ക്ക് 100 ശതമാനവും ഹയർ സെക്കൻഡറി വിഭാഗത്തിൽ 95 ശതമാനവും വിഎച്ച്എസ്ഇ വിഭാഗത്തിൽ 93 ശതമാനവും വിജയം സീതി സാഹിബ് സ്കൂൾ സ്വന്തമാക്കി. 534 വിദ്യാർത്ഥികളാണ് പത്താം ക്ലാസ് പരീക്ഷയെഴുതിയത്.

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
പ്രിൻസിപ്പാൾ വി സജിത്ത്, മാനേജർ ആർ പി മുഹമ്മദ് അബ്ദുൾ ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത്, വൈസ് പ്രിൻസിപ്പാൾ കെ ജോഷി ജോർജ്, ഒ എസ് എ പ്രസിഡണ്ട് ഷഫീർ കല്ലായി എന്നിവർ പങ്കെടുത്തു

Comments are closed.