സ്ത്രീ സുരക്ഷക്ക് സ്വയം പ്രതിരോധ മാർഗങ്ങൾ – മൂന്നു ദിവസത്തെ പരിശീലനം ആരംഭിച്ചു
കടപ്പുറം : ഗ്രാമപഞ്ചായത്ത്, സ്നേഹിത സബ് സെന്റർ കടപ്പുറം, ജെൻഡർ റിസോഴ്സ് സെന്റർ, സിഡിഎസ് കടപ്പുറം, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ തൃശ്ശൂർ സിറ്റി പോലീസുമായി സഹകരിച്ച് അർദ്ധദിന ട്രെയിനിങ്ങ് പ്രോഗ്രാം ഉദ്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി നിർവഹിച്ചു.
ഒന്നു മുതൽ 8 വരെയുള്ള വാർഡുകളിൽ നിന്നായി 35 കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.9 മുതൽ 16 വരെ വാർഡുകളിലെ കുടുംബശ്രീ പ്രവർത്തകർക്ക് രണ്ടാം ഷെഡ്യൂളിൽ പരിശീലനം നൽകും.
സിഡിഎസ് ചെയർപേഴ്സൺ ഷംസിയ തൗഫീഖ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ വിശിഷ്ടാതിഥിയായിരുന്നു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാലിഹ ഷൗക്കത്ത്, വാർഡ് മെമ്പർ എ വി അബ്ദുൽ ഗഫൂർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രതിഭ, ഷീജ, സിന്റി എന്നിവരുടെ നേതൃത്വത്തിലാണ് ട്രെയിനിങ് നടക്കുന്നത്.
Comments are closed.