mehandi new

പൊന്നാനി കടലിൽ യുവാവിന്റെ മൃതദേഹം – ആളെ തിരിച്ചറിഞ്ഞില്ല

fairy tale

പൊന്നാനി : പൊന്നാനി കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി   അഴീക്കൽ ലൈറ്റ്ഹൗസിന് സമീപത്തെ കടലിൽ നിന്നും മത്‍സ്യത്തൊഴിലാളിക്കൾക്കാണ് മൃതദേഹം ലഭിച്ചത്.  പച്ച ഷർട്ടും, കറുപ്പ് ജീൻസ് പാൻ്റും ധരിച്ച 40 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ ജഡമാണ് ലഭിച്ചത്.
        
മൃതദേഹം കരക്കെത്തിച്ച മത്സ്യതൊഴിലാളികൾ ഉടൻ തന്നെ തീരദേശ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊന്നാനി അൽ-ഫസാ ആംബുലൻസ് പ്രവർത്തകരെത്തി മൃതദേഹം പൊന്നാനി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊന്നാനി അൽ-ഫസാ ആംബുലൻസ് നമ്പറിലോ, പൊന്നാനി പോലീസുമായോ ബന്ധപ്പെടണം.
ആമ്പുലൻസ് നമ്പർ : +91 8714 102 102
+91 9744 104 102

planet fashion

Comments are closed.