പുന്നയൂർ: – മുസ്ലിം ലീഗും കെ.എം.സി.സി യും നിരാലംബർക്ക് കൈത്താങ്ങാണെന്ന് വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടേയും ഗ്ലോബൽ കെ.എം.സി.സി പുന്നയൂരിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ “കനിവ് 2018” മർഹും കെ.വി സിദ്ധീഖ് ഹാജി നഗറിൽ അകലാട് മെഹന്തി ഗാർഡൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ചടങ്ങിൽ ഡോ: എ.വി അബ്ദുൽ അസീസ് എക്കഴിയൂർ, പഞ്ചായത്തിൽ നിന്നുള്ള ഹാഫിളുകൾ എന്നിവരെ ആദരിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. എച് റഷീദ് ചികിത്സ സഹായം വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇ.പി കമറുദ്ധീൻ വിദ്യഭ്യാസ അവാർഡ് വിതരണം നടത്തി. ആർ.പി.ബഷീർ, എ.കെ അബ്ദുൽ കരീം, ജലീൽ വലിയകത്ത്, എ.വി അബൂബക്കർ കാസിമി, കെ.കെ ഹംസകുട്ടി, എം.വി ഷെക്കീർ, അൽ ഹദീർ അബൂബക്കർ ഹാജി, കെ.കെ ഇസ്മായിൽ, പി.എം ഹംസക്കുട്ടി, പി.വി ശിവാനന്ദൻ, ടി.എ അയിഷ, ടി.കെ ഉസ്മാൻ, എം.പി അഷ്കർ, എ.വി അലി, വി.കെ മെഹ്റുഫ് വാഫി, മുട്ടിൽ ഖാലിദ്, ജലീൽ കാര്യാടത്ത്, എൻ.കെ കുഞ്ഞുമുഹമ്മദ്, സി അഷ്റഫ്, അസീസ് മന്ദലാംകുന്ന്, കെ നൗഫൽ, ലത്തീഫ് കുന്നാഞ്ചേരി, നസീമ ഹമീദ്, കെ.കെ യുസഫ് ഹാജി, ഉമ്മർ മുസ്‌ലിയാർ, കെ.കെ ഷംസുദ്ധീൻ ഹാജി, കെ.കെ അബൂബക്കർ, എ.വി ജമാൽ, കെ.വി ഹുസൈൻ, ടി.കെ ഷാഫി, എം.സി മുസ്തഫ, എ.കെ ഫാസിൽ, എൻ.എച് അനസ് എന്നിവർ സംസാരിച്ചു. വി സലാം സ്വാഗതവും സി മുഹമ്മദാലി നന്ദിയും പറഞ്ഞു.