mehandi new

കൊവിഡ് – 19 – അവശ്യ സർവീസിൽ പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം – എസ് ഇ യു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ലോകമാസകലം മരണം വിതച്ച് കൊണ്ടിരിയ്ക്കുന്ന കോവിഡ്- 19 എന്ന മഹാമാരിയ്ക്ക് എതിരെ ലോകത്തിന് മാതൃകയാകും വിധം രാഷ്ട്രീയ ജാതി മത സംഘടനാ ഭേദമില്ലാതെ ഒറ്റക്കെട്ടായി കേരള സംസ്ഥാനം നടപടി സ്വീകരിച്ചെങ്കിലും ഇതിൻറെ ഭാഗമായി അവശ്യ സർവീസുകൾ ആയി പ്രഖ്യാപിച്ചിട്ടുള്ള ആരോഗ്യം, തദ്ദേശസ്വയംഭരണം, പോലീസ്, ഫയർഫോഴ്സ് മുതലായ വകുപ്പുകളിലെ ജീവനക്കാർക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് എസ്.ഇ.യു. തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സർക്കാർ ജീവനക്കാർ ഈ പ്രതിരോധ പ്രവർത്തനത്തിന് സ്തുത്യർഹമായ സേവനമാണ് നൽകിവരുന്നത്. എന്നാൽ പൊതുജനങ്ങളുമായി രാപകലില്ലാതെ ഏറെ ഇടപെടേണ്ടി വരുന്ന പഞ്ചായത്തിലെ ജനപ്രതിനിധികൾ, സെക്രട്ടറി, അസിസ്റ്റൻറ് സെക്രട്ടറി, ടെക്നിക്കൽ അസിസ്റ്റൻറ്, ഡ്രൈവർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്തി യിട്ടില്ല എന്ന വിവരം സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തുന്നു. പലസ്ഥലങ്ങളിലും തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാർ ആക്രമിക്കപ്പെട്ടതിനെതിരെ വ്യക്തമായ നടപടി ഉണ്ടാകാതിരുന്നത് ജീവനക്കാരുടെ മനോവീര്യം കെടുത്തുന്നതായി യോഗം വിലയിരുത്തി.
കൂടാതെ അതിഥി തൊഴിലാളികളുടെ ക്യാംപിലും താമസ സ്ഥലങ്ങളും സന്ദർശിച്ച് അവരുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതും പഞ്ചായത്ത് ജീവനക്കാരാണ്. രോഗ പകർച്ചക്കും സമൂഹ വ്യാപനത്തിനും ധാരാളം സാധ്യതകൾ ഉള്ളതിനാൽ അവശ്യ സർവീസിൽ ഉൾപ്പെട്ട മുഴുവൻ ജീവനക്കാർക്കും എൻ – 95 മാസ്ക് അടിയന്തിരമായി ലഭ്യമാക്കേണ്ടതുണ്ട്.
അവശ്യ സർവീസിൽ ഉൾപ്പെടുത്തിയിട്ടുള്ള ജീവനക്കാർ അവധി ദിനങ്ങളിൽ പോലും ഈ മഹാമാരിയ്ക്കെതിരായ പോരാട്ടത്തിലാണ്. മേൽ സാഹചര്യത്തിൽ ടി. ജീവനക്കാരുടെ ആത്മാർത്ഥത പരിഗണിച്ച് അധിക ശമ്പളവും കേന്ദ്ര ഇൻഷുറൻസ് പരിരക്ഷയും നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
സാലറി ചാലഞ്ചിലൂടെ സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ഈടാക്കുന്നതിന് പകരം ജീവനക്കാരുടെ സാമ്പത്തികാവസ്ഥ പരിഗണിച്ച് സ്വമേധയാ സംഭാവന നൽകാനുള്ള സാഹചര്യം ഒരുക്കേണ്ടതാണ്.
ജില്ലയിൽ പഞ്ചായത്ത് ഓഫീസുകൾ 24 മണിക്കൂർ കൺട്രോൾ റൂം ആയി പ്രവർത്തിക്കുന്നത് ജീവനക്കാർക്ക് അധിക ജോലി ഭാരം ഉണ്ടാകുന്നതായും അതിനു പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
ഓൺലൈൻ വഴിയാണ് യോഗം സംഘടിപ്പിച്ചത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.