ദുരിതമനുഭവിക്കുന്നവർക്ക് തണലേകുന്നത് സമാനതകളില്ലാത്ത പുണ്യം – ടി എൻ പ്രതാപൻ എം പി

കടപ്പുറം : ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് തണലേകുന്നത് സമാനതകളില്ലാത്ത പുണ്യമാണെന്നും നാം ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ടെന്നും ടി. എൻ പ്രതാപൻ. എം. പി. പറഞ്ഞു. കടപ്പുറം അഞ്ചങ്ങാടിയിൽ ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ദീർഘകാലമായി മാനുഷിക സ്നേഹവും സാമൂഹ്യ പ്രതിബദ്ധതയും മുൻനിർത്തി പ്രവർത്തിക്കുന്ന ഷെൽട്ടറിന്റെ പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരമാണെന്നും അദ്ധേഹം പറഞ്ഞു.
എൻ.കെ. അക്ബർ എം എൽ എ മുഖ്യാഥിതിയായി. ഷെൽട്ടർ പ്രസിഡന്റ് ടി. കെ. ഗഫൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു.

പ്രമുഖ പെർഫ്യൂം മേക്കറും അത് ലറ്റിക്, സ്പോർട്ട്സ് ഇനങ്ങളിൽ ഗോൾഡ് മെഡൽ ജേതാവുമായ യൂസഫ് മടപ്പേന് ചടങ്ങിൽ ആദരിച്ചു. ടി. എൻ. പ്രതാപൻ എം. പി. ഉപഹാരം സമ്മാനിച്ചു. യൂസഫ് മടപ്പേന് വേണ്ടി പത്നി നാഹിദ ഉപഹാരം ഏറ്റുവാങ്ങി.
ഷെൽട്ടർ രക്ഷാധികാരി സി.ബി.എ. ഫത്താഹ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലീം ലീഗ് കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. കെ. മുഹമ്മദലി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി. മുസ്താഖ്അലി, സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി കെ. വി. അശറഫ്, ഷെൽട്ടർ ജനറൽ സെക്രട്ടറി പി. കെ. ബഷീർ, ഷെൽട്ടർ നേതാക്കളായ വി. കെ. കുഞ്ഞാലു സാഹിബ്, എ. കെ. ഫറൂഖ് ഹാജി, പി. ശാഹു ഹാജി, കെ. ശംസുദ്ധീൻ ഹാജി, കെ. എം. എസ് ലത്തീഫ്ഹാജി, ഷെൽട്ടർ ഗൾഫ് ചാപ്റ്റർ ജനറൽ സെക്രട്ടറി എ. എ. അക്ബർ, ട്രഷറർ സി. എസ്. ഹുസൈൻ, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി പി. കെ. ഷറഫുദ്ധീൻ, വനിതാ വിംഗ് പ്രസിഡന്റ് സുഹറ ശംസുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Comments are closed.