മണത്തല നേർച്ചയോടനുബന്ധിച്ച സംഘർഷത്തിലുണ്ടായ ഷാഹുവിന്റെ മരണം : പ്രതിയെ വെറുതെ വിട്ടു

ചാവക്കാട് : 2012 ജനുവരി 29 ന് മണത്തല നേർച്ചയോടനുബന്ധിച്ച് കാഴ്ച്ച പോകുന്ന രാത്രി സമയത്ത് കടപ്പുറം കുമാരൻപടിയിൽ വെച്ചുണ്ടായ സംഘർഷത്തിൽ വെച്ച് കുമാരൻപടി സ്വദേശി താഴത്ത് വീട്ടിൽ കുഞ്ഞുമോൻ മകൻ ഷാഹു മരണപ്പെട്ട കേസിൽ പ്രതിയായ ചാവക്കാട് ബ്ലാങ്ങാട് സ്വദേശി ചക്കരവീട്ടിൽ മുഹമ്മദ് കുഞ്ഞി മകൻ മുക്താറി(38)നെ കുറ്റക്കാരനല്ലെന്ന് കണ്ട് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി വെറുതെ വിട്ടു. പ്രതിക്ക് വേണ്ടി അഭിഭാഷകരായ സി. രാജഗോപാലൻ, കെ. ബി. ഹരിദാസ്, ആർ.ആനന്ദ് എന്നിവർ ഹാജരായി.

Comments are closed.