mehandi new

ഷെൽട്ടർ കാരുണ്യ ദിനത്തിൽ പ്രാർഥനാ സദസ്സും പെൻഷൻ വിതരണവും നടത്തി

fairy tale

അഞ്ചങ്ങാടി : ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ  14 വർഷക്കാലമായി നടത്തിവരുന്ന സ്നേഹനിധി പ്രതിമാസ പെൻഷൻ  150-ാം മാസം വിതരണം സംഘടിപ്പിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടന്ന ചടങ്ങ് ഷെൽട്ടർ ഗൾഫ് ചാപ്റ്റർ ട്രഷറർ സി. എസ്. ഹുസൈൻ ഉദ്ഘാടനം ചെയ്തു. സഹായിക്കുന്നവർക്കും സഹകരിക്കുന്നവർക്കുമായി പ്രത്യേകം പ്രാർഥന നടത്തി. പ്രാർഥനക്ക് അഞ്ചങ്ങാടി മഹല്ല് ഖത്തീബ് നേതൃത്വം നൽകി.

planet fashion

നിർദ്ധന വിധവകൾ, അനാഥർ, ഒറ്റപ്പെട്ട് പോയവർ, വാർദ്ധക്യത്തിലെത്തിയ മക്കളില്ലാത്തവർ എന്നിവർക്ക് 350 രൂപയും  ഭിന്നശേഷിക്കാർക്ക് 500 രൂപയും, മാരക രോഗബാധിതർക്ക് 1000 രൂപയുമാണ് പെൻഷൻ നൽകിയത്. ഒരു ലക്ഷത്തോളം രൂപ പെൻഷൻ നൽകി.

ഷെൽട്ടർ പ്രസിഡൻ്റ് ടി.കെ. ഗഫൂർ ഹാജി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ. ബഷീർ, സി.ബി.എ. ഫത്താഹ്, ശിഫാസ് മുഹമ്മദലി, കെ.ഐ. നൂർദ്ധീൻ, പി. എസ്.  മുഹമ്മദ്, പി.എ. ഹനീഫ, ശിഹാബ് ആറങ്ങാടി, കെ.എം. ഹുസൈൻ, പി.എസ്. ഷറഫുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.