പാടിപ്പഴകിയ പെരുന്തച്ചൻ കഥക്ക് തിരുത്തുമായി ശിവാനിയുടെ മോണോ ആക്റ്റ്


കലോത്സവനഗരി : പാടിപ്പഴകിയ പെരുന്തച്ചൻ കഥക്ക് തിരുത്തുമായെത്തി എൽ എഫ് സി യു പി സ്കൂൾ മമ്മിയൂർ ഏഴാം ക്ലാസ് വിദ്യാർത്ഥി ശിവാനി യു പി വിഭാഗം മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടി. ഇരിങ്ങപ്പുറം സ്വദേശി വി പ്രദീപ് രജനി ദമ്പതികളുടെ മകളാണ് ശിവാനി.
തച്ചന്റെ മകൻ എന്ന കഥയാണ് ശിവാനി അഭിനയിച്ച് ഫലിപ്പിച്ചത്. മകന്റെ മരണത്തിൽ പെരുന്തച്ചൻ നിരപരാധിയാണെന്നും അദ്ദേഹം സ്നേഹ നിധിയായ പിതാവാണെന്നും തച്ചന്റെ മകനിലൂടെ ശിവാനി സമർത്ഥിക്കാൻ ശ്രമിച്ചിട്ടുണ്ട്. പെരുന്തച്ചൻ നിരപരാധിയായിരുന്നോ അല്ലയോ എന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെയെന്ന് ശിവാനി.
പെരുന്തച്ചൻ വെള്ളം തുപ്പുന്ന പാവനിർമിച്ചപ്പോൾ അതിന്റ മുഖത്തടിക്കുന്ന മറ്റൊരു പാവ നിർമിച്ചു മകൻ കഴിവ് തെളിയിച്ചു. മകൻ തന്നെകാൾ വളർന്നുവെന്ന അപകർഷതയിൽ തന്ത്രപൂർവ്വം വകവരുത്തിയെന്ന പഴയ കഥക്കാണ് ശിവാനിയുടെ തിരുത്ത്.

Comments are closed.