mehandi new

സിങ്കൂര്‍ : കോടതിവിധി ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെയുള്ള താക്കീത്‌

fairy tale

ചാവക്കാട്; പശ്ചിമ ബംഗാളിലെ സിങ്കൂരില്‍ കഴിഞ്ഞ ഇടതു സര്‍ക്കാറിന്‍റെ കാലത്ത്‌ സ്വകാര്യ കമ്പനിക്ക്‌ ബലപ്രയോഗത്തിത്തിലൂടെ ഏറ്റെടുത്ത് നല്‍കിയ ഭൂമി തിരിച്ചു നല്‍കണമെന്ന സുപ്രീം കോടതി വിധി സര്‍ക്കാരുകള്‍ അനുവര്‍ത്തിക്കുന്ന ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെയുള്ള താക്കിതാണെന്ന് ദേശീയപാത ആക്ഷന്‍ കൌണ്‍സില്‍ ഉത്തര മേഖലാ കമ്മിറ്റി പ്രസ്താവിച്ചു. ദേശീയപാത വിഷയത്തില്‍ ജനങ്ങളെ ബലം പ്രയോഗിച്ച്‌ അന്യായമായി കുടിയിറക്കാനുള്ള സര്‍ക്കാര്‍ നിലപാട്‌ തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ഉത്തര മേഖല ചെയര്‍മാന്‍ വി.സിദ്ദീഖ് ഹാജി അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ അണ്ടത്തോട്‌, വി മായിന്‍കുട്ടി, ഇക്ബാല്‍ മാസ്റ്റര്‍, നസീം പുന്നയൂര്‍, ഉമ്മര്‍, ഇ.എസ്‌ ബാബു, വാക്കയില്‍ രാധാകൃഷ്ണന്‍, കമറു തിരുവത്ര, പി.കെ നൂറുദ്ദീന്‍ ഹാജി, ടി.കെ.മുഹമ്മദാലി ഹാജി, ജലീല്‍ കാര്യാടത്ത്‌, ആരിഫ്‌ കണ്ണാട്ട്‌, സി.ഷറഫുദ്ധീന്‍, കെ.കെ യൂസഫ്‌ എന്നിവര്‍ സംസാരിച്ചു.

Macare 25 mar

Comments are closed.