mehandi new

എസ് ഐ ആർ – വോട്ടിങ് തടസ്സപ്പെടുത്താനുള്ള ബിജെപി തന്ത്രം- സി എച്ച് റഷീദ്

fairy tale

ചാവക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിനിടയിൽ എസ്‌ഐആർ നടത്തുന്നത് അപ്രായോഗികമായിരിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ്. മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

planet fashion

ബിഹാറിലെ സമീപകാല വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ വലിയൊരു വിഭാഗം വോട്ടർമാരെയാണ് പട്ടികയിൽ നിന്നും പൗരത്വത്തിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളെ തടസ്സപ്പെടുത്താനുള്ള “ബിജെപി യുടെ തന്ത്രമാണ്” സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ). സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കിനിടയിൽ വോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയാക്കണമെന്നുള്ള പിടിവാശിയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്നും സി എച്ച് റഷീദ് പറഞ്ഞു. മുസ്‌ലിം ലീഗ് മുൻസിപ്പൽ പ്രസിഡന്റ്‌ ഫൈസൽ കാനാംപുള്ളി അധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറർ ആർ വി അബ്ദുറഹീം, ജില്ലാ വൈസ് പ്രസിഡന്റ് ഹാറൂൺ റഷീദ്, നിയോജക മണ്ഡലം പ്രസിഡന്റ്‌ ആർ പി ബഷീർ, ട്രഷറർ ലത്തീഫ് പാലയൂർ, കെ എം സി സി നേതാക്കളായ കെ കെ മുഹമ്മദ്‌, അബ്ദുറസാക് എംഎസ്എഫ് ജില്ലാ പ്രസിഡന്റ്‌ ആരിഫ് പാലയൂർ, പ്രവാസി ലീഗ് മണ്ഡലം സെക്രട്ടറി മുഹമ്മദ്‌ അഷറഫ് എന്നിവർ സംസാരിച്ചു.

നേതാക്കളായ കുഞ്ഞീൻ ഹാജി, അബ്ദുൾ സത്താർ, എൻ കെ റഹീം, ഇക്ബാൽ കാളിയത്ത്, പി പി ഷാഹു, എം എസ് മുസ്തഫ, ഹാഷിം ബ്ലാങ്ങാട്, മജീദ് ചാവക്കാട്, പി എച്ച് മൊയ്‌ദീൻ, നജീബ് വലിയകത്ത്, അലി മണത്തല, കെ എം റിയാസ്, ബഷീർ ചാവക്കാട്, ഹാഷിം മാലിക്, സമ്പാഹ്‌ താഴത്ത്, ദാവുദുൽ ഹക്കീം, സിയാൻ മാളിയേക്കൽ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ ജനറൽ സെക്രട്ടറി പി എം അനസ് സ്വാഗതവും, ഫസൽ കരീം നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.