അരിയങ്ങാടി, വഞ്ചിക്കടവ് വടക്കേ ബൈപാസ് റോഡ് തുടങ്ങി ആറിടങ്ങൾ തെരുവ് കച്ചവടം നിരോധിത മേഖല
ചാവക്കാട് : നഗരസഭയിലെ തെരുവ് കച്ചവട മേഖലകൾ മൂന്നായി തരം തിരിച്ചു. ബ്ലാങ്ങാട് ബീച്ചിലെ വാഹനപാർക്കിങ്ങിന്റെ എതിർവശം സ്വതന്ത്ര കച്ചവട മേഖലയായും, സിവിൽ സ്റ്റേഷൻ റോഡിൽ സിവിൽ സ്റ്റേഷന്റെ എതിർവശം നിയന്ത്രിത കച്ചവട മേഖലയായും, 1)അരിയങ്ങാടി 2)വഞ്ചിക്കടവ്, 3)ബസ് സ്റ്റാന്റിന്റെ വടക്ക് എന്നാമ്മാവ് റോഡ് ടൈൽ വിരിച്ച ഭാഗം, 4)കൂട്ടുങ്ങൽ ചത്വരം, 5)നഗരസഭ ഓഫീസിന്റെ മുന്നിലുള്ള റോഡും ഫുട്പാത്തും, 6)വടക്കേ ബൈപാസ് റോഡ് എന്നിവ നിരോധിത തെരുവ് കച്ചവട മേഖലയായും തീരുമാനിച്ചു.
നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്തിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് ചേർന്ന ചാവക്കാട് നഗരസഭ കൌൺസിൽ യോഗത്തിലാണ് തീരുമാനം.
നഗരസഭയിലെ പുന്ന അഞ്ചാം വാർഡിലെ പള്ളിറോഡ് നഗരസഭ ഏറ്റടുത്തു. അടുത്ത വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് ഗതാഗതയോഗ്യമാക്കും. വാർഡ് കൗൺസിലർ ഷാഹിത മുഹമ്മദ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ചെയർപേഴ്സൺ ഇക്കാര്യം അറിയിച്ചത്.
ചാവക്കാട് നഗരസഭ ബസ് സ്റ്റാൻഡ് ഗ്രൗണ്ട് പൊതു പരിപാടികൾ ഇല്ലാത്ത ദിവസങ്ങളിൽ പാർക്കിങ്ങിനു കുത്തക നൽകുന്നതിന് തീരുമാനിച്ചു.
ചാവക്കാട് നഗരസഭ സിവിൽ സ്റ്റേഷന് സമീപമുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അധീനതയിലുള്ള പാലത്തിന്റെ ഇരുവശവും നടപ്പാത നിർമ്മിക്കുന്നത് സംബന്ധിച്ച് സർക്കാരിലേക്ക് കത്ത് നൽകുന്നതിന് തീരുമാനിച്ചു
പുത്തൻകടപ്പുറം ബാപ്പു സെയ്ദ് സ്മാരക ഹെൽത്ത് സെന്റർ പുതിയ കെട്ടിടം ഉദ്ഘാടനം തിങ്കളാഴ്ച രണ്ടു മണിക്ക് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുന്നതാണെന്ന് ചെയർപേഴ്സൺ അറിയിച്ചു.
Comments are closed.