mehandi new

ഭാരതീയം ചരിത്ര സ്മൃതി യാത്ര സ്വാഗത സംഘം രൂപീകരിച്ചു

fairy tale

ചാവക്കാട്‌ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഭാരതീയം ചരിത്ര സ്മൃതി യാത്രയുടെ വടക്കേക്കാട്‌ മേഖല കൺവന്‍ഷനും സംഘാടക സമിതി രൂപീകരണവും എടക്കഴിയൂര്‍ നാലാം കല്ല് മദ്‌ റസയില്‍ നടന്നു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാ പ്രസിഡന്റ്‌ സിദ്ദീഖ്‌ ബദ്‌രി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ നവാസ്‌ റഹ്മാനി അധ്യക്ഷതവിച്ചു. സംഘാടക സമിതി ചെയര്‍മാനായി ഹുസൈന്‍ ദാരിമി (അകലാട്‌), ജന.കൺവീനറായി ഷാഹുല്‍ റഹ്മാനി എന്നിവരെ തിരഞ്ഞെടുത്തു.
ഹംസ ഹാജി അകലാട്‌,കരീം ഹാജി, കുഞ്ഞിമൊയ്തു ഹാജി, ലത്തീഫ്‌ എന്‍.കെ, റിയാസ്‌ ഫൈസി, റഷാദ്‌ എടക്കഴിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പി.ടി.ഉസ്താദ്‌, കരീം ഫൈസി പൈങ്കണ്ണിയൂര്‍, ഇ.പി മൂസ ഹാജി, ത്രീ സ്റ്റാര്‍ കുഞ്ഞിമുഹമ്മദ്‌ ഹാജി, മെയ്തുട്ടി ഹാജി പരൂര്‍ എന്നിവരെ രക്ഷാധികാരികളായും, ഹുസൈന്‍ ദാരിമി അകലാട്‌(ചെയര്‍മാന്‍), റിയാസ്‌ ഫൈസി അമ്പാല( വൈസ് ചെയര്‍മാന്‍),ഷാഹുല്‍ റഹ്മാനി (ജനറല്‍ കണ്‍വീനര്‍), ഷബീര്‍ അകലാട് ( ജോ.കണ്‍വീനര്‍), കെ എ ബഷീര്‍ (പി ആര്‍ ഒ), ഹംസ ഹാജി ( സ്റ്റേജ് മാനേജര്‍) എന്നിവര്‍ ഭാരവാഹികളായും സ്വാഗതസംഘം രൂപീകരിച്ചു.

Unani banner ad

Comments are closed.