ചാവക്കാട്: എസ്.കെ.എസ്.എസ്.എഫ് ചാവക്കാട് മേഖല കമ്മിറ്റി യൂണിറ്റ്, ക്ളസ്റ്റര്‍ ഭാരവാഹികള്‍ക്കായി സംഘടിപ്പിക്കുന്ന ‘ഇന്‍റ്റര്‍ക്കോ 2016’ ഏകദിന നേതൃ പഠന ക്യാമ്പ് ഇന്ന് നടക്കും.
കടപ്പുറം അഞ്ചങ്ങാടി തന്‍വീറുല്‍ ഇസ്ലാം മദ്രസയില്‍ രാവിലെ 9.30 ന് നടക്കുന്ന ക്യാംപ് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജന:സെക്രട്ടറി ഷെഹീര്‍ ദേശമംഗലം ഉദ്ഘാടനം ചെയ്യും.
വിവിധ സെഷനുകളിലായി നടക്കുന്ന ക്ളാസ്സുകള്‍ക്ക് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീര്‍ ഫൈസി ദേശമംഗലം, സിദ്ധീഖ് ബദ്രി തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കുമെന്ന് ഭാരവാഹികളായ ഷെഫീഖ് ഫൈസി, കൈസ് വെന്മേനാട്, ഷുഹൈബ് മുനക്കകടവ്, ഹാരിസ് ചൊവ്വല്ലൂര്‍പ്പടി തുടങ്ങിയവര്‍ അറിയിച്ചു.