വടക്കേക്കാട് പഞ്ചായത്ത് 81-ാം നമ്പർ സ്മാർട്ട് അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

വടക്കേകാട്: വടക്കേക്കാട് പഞ്ചായത്ത് 15-ാം വാർഡിൽ നിർമിച്ച 81-ാം നമ്പർ സ്മാർട്ട് അംഗൻവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ഫസലുൽ അലി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ജിൽസി ബാബു അധ്യക്ഷത വഹിച്ചു. തൃശൂർ മുൻ എം.പി. ടി.എൻ. പ്രതാപന്റെ വികസന ഫണ്ടിൽ നിന്നും 25ലക്ഷം ഉപയോഗിച്ചാണ് സ്മാർട്ട് അംഗൻവാടി കെട്ടിടം നിർമ്മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തെക്കുമുറിയിൽ കുഞ്ഞിമുഹമ്മദ്, പഞ്ചായത്ത് മെമ്പർമാരായ പ്രീതി ബാബു, എസ്.കെ. ഖാലിദ്, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് രേണു, ഐ.സി.ഡി.എസ് സൂപ്പർവൈസർ പ്രത്യുഷ എന്നിവർ സംസാരിച്ചു. പൊതു പ്രവർത്തകരും നാട്ടുകാരും രക്ഷിതാക്കളും പങ്കെടുത്തു. അംഗൻവാടി ടീച്ചർ ദിവ്യ നന്ദി പറഞ്ഞു.

Comments are closed.