mehandi banner desktop

എസ്എൻഡിപി യോഗം നേതൃസംഗമം സംഘടിപ്പിച്ചു

fairy tale

ചാവക്കാട്: എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ പടിഞ്ഞാറൻ മേഖല നേതൃസംഗമം സംഘടിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ. ചന്ദ്രൻ ഭദ്രദീപം തെളിയിച്ചു. ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്. പ്രേമാനന്ദൻ നേതൃസംഗമം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എ. സജീവൻ അധ്യക്ഷത വഹിച്ചു. ഗുരുദേവ പ്രഭാഷകനും എസ്എൻഡിപി യോഗം യൂത്ത് മൂവ്വ് മെന്റ് കേന്ദ്ര കമ്മിറ്റി അംഗവുമായ സജീഷ് മണലേൽ കോട്ടയം മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ബോർഡ് അംഗം എ.എസ്. വിമലാനന്ദൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി.ഷണ്മുഖൻ, വനിതാസംഘം പ്രസിഡന്റ് രമണി ഷൺമുഖൻ, സെക്രട്ടറി ശൈലജ കേശവൻ, യൂണിയൻ കൗൺസിലർന്മാരായ കെ.കെ.പ്രധാൻ, കെ.കെ.രാജൻ, കെ.ജി. ശരവണൻ, മണത്തല ശാഖ പ്രസിഡന്റ് എ.എസ്. വിജയൻ, സെക്രട്ടറി പി.സി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.

planet fashion

Comments are closed.