mehandi banner desktop
Chavakkad online

കേച്ചേരിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷകൾ ബൈക്കിലും സ്കൂട്ടറിലും ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. 5 പേർക്ക് പരിക്ക്

Ft

കേച്ചേരി: തലക്കോട്ടുകര അമ്പലത്തിന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷകൾ ബൈക്കിലും സ്കൂട്ടറിലും ഇടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. അമ്പലപുരം സ്വദേശി കിണറുമാക്കൽ വീട്ടിൽ അബ്ദുൾ റഹ്മാന്റെ മകൻ മുഹമ്മദ് (52) ആണ് മരിച്ചത്.അപകടത്തിൽ മറ്റ് 5 പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഓട്ടോ ഡ്രൈവർ ചേലക്കര കൊണ്ടാഴി സ്വദേശി പ്രവീൺ (45), യാത്രക്കാരായ തങ്കം (55), അനയ് (11) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്കൂട്ടർ യാത്രിക വേലൂർ സ്വദേശിനി 33 വയസ്സുള്ള വന്ദന യെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട സി.എൻ.ജി ഓട്ടോറിക്ഷയുടെ ഡ്രൈവർ ചാവക്കാട് മണത്തല സ്വദേശി അഷ്‌ക്കറിനും (39) പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ 7:35-ഓടെ കേച്ചേരി – കുറാഞ്ചേരി റോഡിലായിരുന്നു അപകടം നടന്നത്.കേച്ചേരി ഭാഗത്ത് നിന്നും വന്നിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിരെ വന്ന സി.എൻ.ജി ഓട്ടോയിലും സ്കൂട്ടറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ പാഞ്ഞെത്തിയ ഓട്ടോറിക്ഷ ബൈക്ക് യാത്രികന് നേരെ നേരെ ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ ഉടൻ തന്നെ കേച്ചേരി ആകട്സ് പ്രവർത്തകർ മുളങ്കുന്നത്തുക്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആകട്സ് കേച്ചേരി ബ്രാഞ്ച് പ്രവർത്തകരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.സംഭവത്തിൽ കുന്നംകുളം പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Jan oushadi

Comments are closed.