ഓണത്തിന്റെ സാമൂഹികത – ലേഖന വിജയികൾക്ക് തനിമയുടെ ആദരം

ചാവക്കാട് : തനിമ കലാസാഹിത്യവേദി ചാവക്കാട് ചാപ്റ്റർ സംഘടിപ്പിച്ച ഓണത്തിന്റെ സാമൂഹികത എന്ന വിഷയത്തിൽ ലേഖന വിജയികൾക്കുള്ള ആദരവ് നൽകി. വിജയികൾക്കുള്ള അവാർഡ് കഥാകൃത്ത് ലത്തീഫ് മമ്മിയൂർ വിതരണ ചെയ്തു. തനിമ ജില്ലാ പ്രസിഡന്റ് സജതിൽ മുജീബ് മുഖ്യപ്രഭാഷണം നടത്തി.

സിമി. പി. എസ് മുല്ലശേരി, ആർ. വി. ഷഹന, പി. പി. മുഹമ്മദ് എന്നിവ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ തനിമ ചാവക്കാട് ചാപ്റ്റർ പ്രസിഡന്റ് സുലൈമാൻ അസ്ഹരി അധ്യക്ഷത വഹിച്ചു. സിദ്ദിഖ് പാടൂർ സ്വാഗതവും, അക്ബർ പെലെമ്പാട്ട് നന്ദിയും പറഞ്ഞു.

Comments are closed.