mehandi new

ഗുരുവായൂർ മേൽശാന്തി – ഹാര്‍ട്ട് ഡുവോസ് ട്രാവല്‍, മ്യൂസിക് വ്ളോഗുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതൻ

fairy tale

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായി തിരഞ്ഞെടുക്കപെട്ട ഗുരുവായൂർ കക്കാട് മനയിലെ ഡോ. കിരൺ ആനന്ദ് നമ്പൂതിരി ട്രാവല്‍, മ്യൂസിക് വ്ളോഗുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതൻ.

planet fashion

യാത്രാ വിവരണങ്ങള്‍, കലാ നിരൂപണം, സാങ്കേതിക വിദ്യയിലെ പുതുമകള്‍, ആരോഗ്യ വാര്‍ത്തകള്‍ എന്നിവ സംയോജിപ്പിക്കുന്ന ‘ഹാര്‍ട്ട് ഡുവോസ്’ എന്ന യൂട്ടൂബ് ചാനല്‍ കിരണ്‍ ആനന്ദും ഭാര്യ ഡോ. മാനസി കക്കാടും ചേര്‍ന്നാണ് നടത്തുന്നത്. അഞ്ചു വർഷമായി ഇരുവരും സജീവമായി വ്യത്യസ്ഥ വ്ലോഗ്കളുമായി രംഗത്തുണ്ട് സംഗീതത്തിലും നൃത്തത്തിലും സജീവമാണ് ഇവർ.

ആറുവർഷം റഷ്യയിലും ഒരു വർഷം ദുബായിലും ആയുർവേദ ഡോക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് കിരൺ.
ഇന്നലെയാണ് മുപ്പത്തിനാല്കാരനായ കിരൺ ആനന്ദിനെ മേൽശാന്തിയായി തിരഞ്ഞെടുത്തത്. ക്ഷേത്രം തന്ത്രി മുഖ്യൻ ചേനാസ് ദിനേശൻ നമ്പൂത്തിരിപ്പാടുമായി കൂടിക്കാഴ്ച്ച നടത്തിയ 37 പേരിൽ നിന്നും നിറക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ തിരഞ്ഞെടുത്തത്. ഗുരുവായൂർ ക്ഷേത്രം ഓതിക്കനായ ഗുരുവായൂർ കാക്കാട് മനക്കൽ ആനന്ദ് നമ്പൂതിരിയാണ് പിതാവ്. ഒക്ടോബർ ഒന്നിന് മേൽശാന്തിയായി ചുമതല ഏൽക്കും. ആറുമാസത്തേക്കാണ് നിയോഗിക്കുക.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.