mehandi new

പരപ്പില്‍ താഴം – സമരപ്പന്തലിനു തീ പിടിക്കുന്നു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : നഗരസഭയുടെ പരപ്പിൽത്താഴം ട്രെഞ്ചിങ് ഗ്രൗണ്ടില്‍ നിന്നും പുറംതള്ളുന്ന മാലിന്യം മൂലം മണ്ണും, വായുവും, വെള്ളവും പൂർണമായും മലിനീകരിക്കപ്പെട്ട് ജീവിതം ദുസ്സഹമായ സാഹചര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാത്ത അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന നിയമ വിദ്യാര്‍ഥി സോഫിയക്ക് പിന്തുണയുമായി വിവിധ കക്ഷി രാഷ്ട്രീയ സാംസ്കാരിക വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. ട്രഞ്ചിംഗ് ഗ്രൌണ്ടിനു സമീപം ഉയര്‍ത്തിയ സമരപ്പന്തലില്‍ നിരാഹാരസമരത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ നിരവധി പേരാണ് ജാതി മത രാഷ്രീയ ഭേദമന്യേ സോഫിയക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തിയത്.
പരപ്പില്‍ താഴം ട്രഞ്ചിംഗ് ഗ്രൌണ്ട് അടച്ച് പൂട്ടുക, ചാവക്കാട് നഗരസഭാ ഉദ്യോഗസ്തരല്ലാത്ത മറ്റു ഏജന്‍സികളെകൊണ്ട് ആരോഗ്യ പരിശോധനയും പര്സ്ഥിതി ആഘാതവും പഠന വിധേയമാക്കുക, അണുബാധ മൂലം മലിനമായ മത്തിക്കായാല്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, മത്തിക്കായലിലെക്ക് ട്രഞ്ചിംഗ് ഗ്രൌണ്ടിലെ മലിനജലം ഒഴുക്കി വിടുന്ന ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികല്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കുക, മേഖലില്‍ അടിയന്തിര മെഡിക്കല്‍ കേമ്പ് നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ലാലൂര്‍ സമരസമിതി ചെയര്‍മാന്‍ ടി കെ വാസു, എന്‍ പി എ എം നേതാവ് അഥീന സുന്ദര്‍, യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂര്‍, മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് റഷീദ്, എ.കെ. അബ്ദുൾ കരീം, കോണ്ഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് കെ വി ഷാനവാസ്, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഗോപപ്രതാപന്‍, ഫ്രെട്ടെണിറ്റി സംസ്ഥാന സെക്രട്ടറി നിസാര്‍ കെ എസ്, ജില്ലാ വൈസ് പ്രസിഡണ്ട് ജസീം ഗുരുവായൂര്‍, യൂത്ത്കോണ്‍ഗ്രസ് നേതാക്കളായ ഷിബു കെ കെ, സത്താര്‍, നൌഫല്‍, കെ എം സി സി നേതാവ് കെ കെ മുഹമ്മദ്‌, ചക്കംകണ്ടം മലിനീകരണ വിരുദ്ധ സമര നേതാക്കളായ പൗരാവകാശ വേദി പ്രസി നൗഷാദ് തെക്കുംപുറം, സെക്രട്ടറി കെ യു കാർത്തികേയൻ, പൊതു പ്രവര്‍ത്തകരായ ഷറഫുദ്ദീൻ മുനക്കകടവ്, കെ ടി ജോസഫ്, മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി ലത്തീഫ് പാലയൂർ, മുനിസിപ്പൽ ലീഗ് സെക്രട്ടറി ഷരീഫ് ചാവക്കാട്, മലയാളത്തിലെ പ്രബല എഫ് ബി ഗ്രൂപ്പായ റൈറ്റ് തിങ്കേഴ്സ് പ്രതിനിധി തല്‍ഹത്ത് എം അബു തുടങ്ങി നിരവധി പേര്‍ സോഫിയക്കും ദുരിതമനുഭവിക്കുന്ന നാട്ടുകാര്‍ക്കും ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സമരം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു.

ഫോട്ടോ :  പരപ്പില്‍ താഴം നിരാഹാരസമരപ്പന്തലില്‍ ഫ്രെട്ടെണിറ്റി സംസ്ഥാന സെക്രട്ടറി നിസാര്‍ കെ എസ്  സംസാരിക്കുന്നു 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.