സോളിഡാരിറ്റി യൂത്ത് കഫെ ഞായറാഴ്ച്ച ഒരുമനയൂരിൽ

ചാവക്കാട് : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന വ്യാപകമായി നടത്തുന്ന യൂത്ത് കഫെയുടെ ഭാഗമായി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കഫെ ഞായറാഴ്ച്ച ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. യുവകുടുംബങ്ങൾക്കായി സംഘടിപ്പിക്കുന്ന “യൂത്ത് കഫെ” യുടെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി നിഷാദ് കുന്നക്കാവ് നിർവഹിക്കും സോളിഡാരിറ്റി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട്, ഗുരുവായൂർ, എടക്കഴിയൂർ ഏരിയകൾ സംയുക്തമായാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

എ ടി ശറഫുദ്ധീൻ, അബ്ദുസ്സമദ് അണ്ടത്തോട്, ഹിഷാം ത്വാലിബ്, മുഹമ്മദലി ഐ എന്നിവർ വിവിധ ട്രൈനിങ്ങ് സെഷനുകൾ കൈകാര്യം ചെയ്യും. സോളിഡാരിറ്റി തൃശൂർ ജില്ലാ സെക്രട്ടറി ഒ കെ റഹീം അധ്യക്ഷത വഹിക്കും. സോളിഡാ രിറ്റി ജില്ലാ പ്രസിഡന്റ് അനീസ് ആദം സമാപനം നിർവ്വഹിക്കും. ചാവക്കാട് ഏരിയ നേതാക്കളായ ജഫീർ അറഫാത്ത്, യാസിർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

Comments are closed.