കോൺഗ്രസിൽ ഉറച്ചുനിന്ന പാരമ്പര്യമുള്ളവരെ പുകച്ച് പുറത്ത് ചാടിക്കാൻ ചിലർ ശ്രമിക്കുന്നു
ഗുരുവായൂർ : എല്ലാ കാലത്തും കോൺഗ്രസിൽ ഉറച്ചുനിന്ന പാരമ്പര്യമുള്ളവരെ പുകച്ച് പുറത്ത് ചാടിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നുവെന്ന് കൗൺസിലർ എ.ടി. ഹംസ ആരോപിച്ചു. കോൺഗ്രസിൽ ഉറച്ച് നിന്ന പാരമ്പര്യം ഇല്ലാത്തവരെ അടിവരയിട്ട് ചൂണ്ടിക്കാണിച്ചാണ് രൂക്ഷമായ പ്രതിഷേധവുമായി ഹംസ രംഗത്തെത്തിയത്.
പതിവുപോലെ നഗരസഭ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ ചിലരെ പുകച്ച് പുറത്ത് ചാടിക്കാൻ ചിലരെ ഒഴിവാക്കാനും ഒറ്റപ്പെടുത്താനും പുറത്ത് നിർത്താനുമായി കാരണങ്ങൾ കണ്ടെത്തലാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പാർലമെൻററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാത്തതിന് പിന്നിൽ ചിലരുടെ നിക്ഷിപ്ത താത്പര്യങ്ങളാണെന്നും എന്തെങ്കിലും കാരണം പറഞ്ഞ് പലരേയും പുറത്ത് നിർത്തി എല്ലാം ഞാൻ തന്നെ എന്ന് വരുത്താനാണ് ഇവരുടെ ശ്രമം. ഇവരുടെ താത്പര്യങ്ങൾ നേതൃത്വം തിരിച്ചറിയാതെ പോവുകയാണ്.
കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ബഹിഷ്കരിക്കാൻ പാർട്ടി തീരുമാനിച്ചിട്ടും ഹംസ, പി.എസ്. പ്രസാദ് എന്നീ കൗൺസിലർമാർ പങ്കെടുത്തത് വിവാദമായതിനിടെയാണ് ചില നേതാക്കൾക്കെതിരെ പരസ്യ വിമർശനവുമായി ഹംസ രംഗത്തെത്തിയിട്ടുള്ളത്. കുടുംബാരോഗ്യ കേന്ദ്രത്തിൻറെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കണമെന്ന നിർദേശം പാർട്ടി അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
Comments are closed.