mehandi banner desktop
Chavakkad online

സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻ നബ്ഹാൻ റഷീദിന് സ്വീകരണം നൽകി

Ft

ചാവക്കാട്:    ശ്രീലങ്കയിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ ജൂജിറ്റ്സു ചാമ്പ്യൻഷിപ്പ് വിഭാഗത്തിൽ ഇന്ത്യക്ക് വേണ്ടി  സ്വർണ്ണ മെഡലും, ഫൈറ്റ് വിഭാഗത്തിൽ വെങ്കല മെഡലും കരസ്ഥമാക്കിയ ഒരുമനയൂർ സ്വദേശി നബ്ഹാൻ റഷീദിന്  റെയിൽവേ സ്റ്റേഷനിൽ ഒരുമനയൂർ പഞ്ചായത്ത് ഭരണസമിതി സ്വീകരണം നൽകി. ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ പി എം താഹിറിന്റെ നേതൃത്വത്തിൽ തൃശൂർ റെയിൽവേസ്റ്റേഷനിൽ  നൽകിയ സ്വീകരണത്തിൽ പഞ്ചായത്ത്‌  വൈസ് പ്രസിഡന്റ്‌ നഷറ മുഹമ്മദ്‌, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെർപേഴ്സൺ ഷക്കീർ രായമ്മരക്കാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹഫ്‌സത്ത് അഷ്‌റഫ്‌, മെമ്പർമാരായ ആരിഫ ജൂഫൈർ, ധനേഷ് വി സി എന്നിവരും, നിഷാദ് മാളിയെക്കൽ എന്നിവരും പങ്കെടുത്തു.ഏപ്രിൽ 11, 12 തിയതികളിലായി ശ്രീലങ്കയിൽ നടന്നുവന്ന സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ 18 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിലാണ് നബ്ഹാൻ ഉൾപ്പെടെയുള്ള തൃശ്ശൂരിൽ നിന്നുള്ള കായിക താരങ്ങൾ മെഡലുകൾ വാരിക്കൂട്ടിയത്

Jan oushadi

Comments are closed.