mehandi new

ഗ്രാമസഭകള്‍ അധികാരം നടപ്പിലാക്കുന്ന ജനാധിപത്യ വേദിയായി മാറണം – സ്പീക്കര്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: ഗ്രാമ സഭകൾ ആവശ്യം ഉന്നയിക്കുന്ന ഇടം എന്നതിനപ്പുറം അധികാരം നടപ്പിലാക്കുന്ന ജനാധിപത്യ വേദിയായി മാറ്റണമെന്ന് സംസ്ഥാന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷണൻ.
സാധാരണക്കാരായ ജനപ്രതിനിധികൾ ആർജിച്ച നാട്ടറിവിലൂടെ അധികാരവും സമ്പത്തും ജനാധിപത്യത്തിലൂടെ കൈകാര്യം ചെയ്തെടുത്തതാണ് കേരളത്തിൽ ഇന്ന് കാണുന്ന വികസനം. ഇന്ത്യയിലെ മറ്റ് സംസ്ഥാനത്ത് നിന്ന് കേരളത്തെ പഠിക്കാനെത്തുന്നവർക്ക് ആശ്ചര്യമുണ്ടാക്കുന്ന നാട്ടറിവാണ് കേരള സംസ്ഥാനത്തിന്റെ വികസനം. പരപ്പിൽ താഴം മാലിന്യ സംസ്കരണശാലക്ക് സമീപത്തെ 68 കുടുംബങ്ങൾ താമസിക്കുന്ന 341 സെൻറ് ഭൂമി ഏറ്റുക്കുന്നതിന്റെ ഉദ്ഘാടനം ചാവക്കാട് നഗരസഭ പരിസരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗ്രാമസഭകൾ വഴി സാധാരണക്കാരന് ലഭിച്ച പ്രത്യക്ഷ ജനാധിപത്യം ലോകത്ത് ആദ്യത്തേതാണ്. കോടിക്കണക്കിന് തുകകൾ ചെലവഴിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം ലഭിക്കുമ്പോൾ ഇവർക്കൊക്കെ എന്ത് ചെയ്യാനാകുമെന്ന ചോദ്യമായിരുന്നു തിരുവനന്തപുരത്തെ വിദഗ്ദരായ ചില ഉദ്യോഗസ്ഥരുടെ ചിന്ത. ദീർഘ വീക്ഷണവും വൈദഗ്ദ്യവും പോയിട്ട് തങ്ങൾ ഇവിടെയിരുന്നു ചെയ്യുന്ന വിവിധ പദ്ധതികളുടെ പ്ലാനിംഗ് എന്താണെന്ന് ഇവർക്കറിയുമോ എന്നായിരുന്നു അവരുടെ ചോദ്യം. ജനാധിപത്യ അധികാരത്തെക്കുറിച്ച് സാധാരണക്കാനുള്ള അറിവിനെ കുറിച്ചുള്ള ഈ സംശയം തന്നോട് ഒരിക്കൽ ചോദിച്ച ഉദ്യോഗസ്ഥനെ സ്പീക്കർ അനുസ്മരിച്ചു. എന്നാൽ പ്ലാനിംഗ് പോലുള്ള
സാങ്കേതിക പദങ്ങള്‍ നാട്ടുകാർക്ക് അറിയില്ലെങ്കിലും വിദ്ഗ്ദരായ ഉദ്യോഗസ്ഥരുടെ അക്കാദമിക് അറിവിനേക്കാള്‍ വലിയ നാട്ടറിവ് അപ്പുറത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ നാട്ടറിവാണ് കേരളത്തെ മാറ്റി മറിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കിയത്.
പരപ്പിൽ താഴത്തെ ജനങ്ങൾക്ക് മാറി താമസിക്കാൻ സൗകര്യമൊരുക്കിയത് നഗരസഭയിലെ സാധാരണക്കാരന്റെ ഭരണത്തിന്റെ ചൈതന്യവത്തായ മാതൃകയാണെന്നും ഉദ്യോഗസ്ഥർക്കാണ് ഈ അധികാരം നൽകിയതെങ്കിൽ അമ്പത് വർഷമെങ്കിലും കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കെ.വി അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം. ആർ രാധാകൃഷ്ണൻ (സി.പി.എം), ആർ. രവി കുമാർ (കോൺഗ്രസ്), തേർളി നാരായണൻ (ബി.ജെ.പി), ലാസർ പേരകം (സോഷ്യലിസ്റ്റ് ജനതാദൾ), പി.കെ സെയ്താലിക്കുട്ടി ( കോൺ.എസ്), നഗരസഭാ സെക്രട്ടറി എം.കെ ഗിരീഷ് എന്നിവർ സംസാരിച്ചു. ജില്ലയിലെ മികച്ച അംഗനവാടി അധ്യാപികക്കുള്ള പുരസ്കാരം നേടിയ നഗരസഭ 129 ാം നംമ്പർ അംഗനവാടി അധ്യാപിക വി രുഗ്മണിയെ ചടങ്ങിൽ സ്പീക്കർ ആദരിച്ചു.
നഗരസഭാ ചെയർമാൻ എൻ.കെ അകബർ സ്വാഗതവും വൈസ് ചെയർപേഴ്സൺ മഞ്ജു സുരേഷ് നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.