കായികോത്സവം രണ്ടാം ദിനം ലീഡ് : ജില്ല പാലക്കാട് – സ്കൂൾ ഐഡിയൽ മലപ്പുറം

കുന്ദംകുളം : അറുപത്തിയഞ്ചാമത് സംസ്ഥാന സ്കൂൾ കായികോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോൾ 11 ഗോൾഡും 11 സിൽവറും നാലു വെങ്കലവും നേടി 92 പോയിന്റ് കളോടെ പാലക്കാട് ജില്ല ലീഡ് തുടരുന്നു. 7 ഗോൾഡും 11 വെള്ളിയും 3 വെങ്കലവും നേടി 71 പോയിന്റോടെ മലപ്പുറം ജില്ല പിന്നിലുണ്ട്. 46 പോയിന്റ്റുകൾ നേടി എറണാകുളം ജില്ല മൂന്നാം സ്ഥാനത്തും. ആതിഥേയരായ തൃശൂർ 7 പോയിന്റോടെ പന്ത്രണ്ടാം സ്ഥാനത്തുമാണ് ഉള്ളത്.

സ്കൂൾ തലത്തിൽ 32 പോയിന്റ് നേടി ഐഡിയൽ സ്കൂൾ മുന്നിൽ. മലപ്പുറം ജില്ലയിലെ കടകശേരി ഐഡിയൽ ഇ എച്ച് എസ് എസ് 4 ഗോൾഡും 3 വെള്ളിയും 3 വെങ്കലവും നേടി മുന്നിട്ട് നിൽക്കുന്നു.
3 ഗോൾഡും 2 വെള്ളിയും 2 വെങ്കലവും നേടി 23 പോയിന്റുമായി എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ എച്ച് എസ് എസ് തൊട്ട് പിന്നിലുണ്ട്.
നാളെ രാവിലെ എഴുമണിക്ക് തന്നെ ട്രാക്ക് ഉണരും. ഇനിയുള്ള രണ്ടു ദിവസങ്ങളിൽ ശക്തമായ പോരാട്ടങ്ങൾക്ക് കുന്നംകുളം സാക്ഷ്യം വഹിക്കും.

Comments are closed.