mehandi new

കുടുംബശ്രീ സംസ്ഥാന കലോത്സവത്തില്‍ മിന്നും താരമായി ശ്രീദേവി ടീച്ചര്‍

fairy tale

പാവറട്ടി : കോട്ടയം അതിരമ്പുഴയിൽ നടന്ന അരങ്ങ് 2025 കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ മോഹിനിയാട്ടം,  ഭരതനാട്യം, നാടോടി നൃത്തം എന്നിവയില്‍ മിന്നും വിജയം നേടി തൃശ്ശൂര്‍ പാവറട്ടി കാക്കശ്ശേരിയില്‍ വിദ്യാവിഹാർ സ്‌കൂള്‍ നൃത്താധ്യാപിക മണലൂർ സ്വദേശി തൃക്കുന്നത്ത് ശ്രീദേവി. മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും നാടോടി നൃത്തത്തിൽ മൂന്നാം സ്ഥാനവും ശ്രീദേവി സ്വന്തമാക്കി.  

planet fashion

സ്‌കൂള്‍ കാലഘട്ടത്തില്‍ കലോത്സവങ്ങളില്‍ നിരവധി തവണ  ഒന്നാം സ്ഥാനങ്ങള്‍  നേടിയിട്ടുള്ള ശ്രീദേവി  25 വര്‍ഷമായി  ഗുരുവായൂരിനടുത്ത് ചെമ്മണ്ണൂരിലും വെങ്കിടങ്ങിലുമുള്ള  പരിശീലന കളരികളിൽ  ഭരതനാട്യവും മോഹിനിയാട്ടവും പരിശീലിപ്പിക്കുന്നു.  

ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് സുജീഷിനും, മക്കള്‍ക്കും ഒപ്പമാണ് ഇവര്‍ മത്സര വേദിയില്‍ എത്തിയത്. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും അത് നല്‍കുന്ന കരുത്തും ആത്മവിശ്വാസവും ചെറുതല്ല എന്ന അഭിപ്രായം ശ്രീദേവി  പങ്കുവെച്ചു. യശശരീരനായ നടൻ തിലകന്റെ പേരിലുള്ള പ്രതിഭാ പുരസ്കാരത്തിനും മുൻപ് ടീച്ചർ അർഹയായിട്ടുണ്ട്.

Comments are closed.