mehandi new

മതേതരത്വത്തിനും ജനാധിപത്യത്തിനുമെതിരെയുള്ള ഭീഷണികളെ പ്രതിരോധിക്കാൻ സാഹിത്യകാരന്മാർ തയ്യാറാകണം – കാന്തപുരം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : . രാജ്യത്ത് മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരെ വരുന്ന ഭീഷണികളെ പ്രതിരോധിക്കാനും തിന്മകൾക്കെതിരെ പ്രതികരിക്കാനും സാഹിത്യകാരന്മാർ തയ്യാറാവണമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഷ്ടത അനുഭവിക്കുന്ന നിരവധി മനുഷ്യരുണ്ട്.
നാനാത്വത്തിൽ ഏകത്വം എന്ന ആശയം നിലനിൽക്കണം. വിവിധ ഭാഷകളും സംസ്കാരങ്ങളും നിലനിൽക്കണം.
വളർന്ന് വരുന്ന പുതിയ പ്രതിഭകൾ തിന്മകൾക്കെതിരെ പ്രതികരിക്കണമെന്നും കാന്തപുരം കൂട്ടിച്ചേർത്തു .
സമാപന സമ്മേളനത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ഖലീലുല്‍ ബുഖാരി, ടി എന്‍ പ്രതാപന്‍ എം പി എന്നിവര്‍ സംസാരിച്ചു. തൃശൂർ ജില്ലയില്‍ നിന്നുള്ള ഇ എസ് അശ്കർ സാഹിത്യോത്സവ് കലാ പ്രതിഭയായി. കാസർകോട് ജില്ലയിലെ ഹസൻ സര്‍ഗ പ്രതിഭയായി. കാമ്പസ് വിഭാഗത്തില്‍ നീലഗിരി ആർട്സ് ആന്റ് സയൻസ് കോളജ് ജേതാക്കളായി. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടിലെ നീലഗിരിയില്‍ നിന്നുമുള്ള ആയിരത്തോളം പ്രതിഭകളാണ് മത്സരത്തില്‍ പങ്കെടുത്തത്. രണ്ടു ദിനങ്ങളിലായി ആറ് വിഭാഗങ്ങളിലായി നൂറിലേറെ ഇനങ്ങളിലായിരുന്നു മത്സരം.
രണ്ടു ദിവസമായി നടന്ന കലാ സാഹിത്യ മത്സരങ്ങളില്‍ മലപ്പുറം ഈസ്റ്റ് ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി. കോഴിക്കോട് ജില്ല രണ്ടാമതെത്തി. മലപ്പുറം വെസ്റ്റ് ജില്ലക്കാണ് മൂന്നാം സ്ഥാനം.
ശനിയാഴ്ച തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ.സി മൊയ്തീനാണ് എസ് എസ് എഫ് ഇരുപത്താറാമത് സംസ്ഥാന സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തത് .
ഈ വർഷത്തെ സാഹിത്യോത്സവ് അവാർഡ് കവി സച്ചിദാനന്ദന് മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ് സമ്മാനിച്ചു.
ഇരുണ്ടകാലത്തെ പാട്ടുകൾ എന്ന വിഷയത്തിൽ കവി സച്ചിദാനന്ദൻ പ്രഭാഷണം നടത്തി
വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സാംസ്കാരിക സംവാദവും നടന്നു. കെ പി രാമനുണ്ണി, കവി വീരാൻ കുട്ടി, കെ ഇ എൻ, സിവിക് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ അണി നിരത്തി പുസ്തകോത്സവം
സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു
100 പുതിയ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു .

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.