ചാവക്കാട്: എസ് എസ് എൽ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് തിരുവത്ര നന്മ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അവാര്‍ഡുകള്‍ നല്‍കി. ചടങ്ങില്‍ 97 നമ്പര്‍ അങ്കണവാടി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണവും നടത്തി. ചാവക്കാട് എസ് ഐ എം കെ രമേഷ് ഉദ്ഘാടനം ചെയ്തു. എ സി മുഹമ്മദ് സറൂഖ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൌണ്‍സിലര്‍ സീനത്ത് കോയ, കെ പി പ്രവീണ, ടി ബി ഫൈസല്‍, ഹംനാസ്, ആര്‍ എം മുനീര്‍, പി എം അഷ്കര്‍, സി എച്ച് ബഷര്‍, എച്ച് ജസീല്‍, ഫെബിന്‍ മുഹമ്മദ്, കെ വൈ ഫിറോസ് എന്നിവര്‍ സംസാരിച്ചു.