mehandi banner desktop
Chavakkad online

എസ് എസ് എൽ സി പരീക്ഷഫലം – ചാവക്കാട് ഉപജില്ലയിൽ 97.97 ശതമാനം വിജയം

Ft

ചാവക്കാട് : എസ് എസ് എൽ സി പരീക്ഷഫലം പ്രഖ്യാപിച്ചപ്പോൾ ചാവക്കാട് ഉജില്ലയിൽ 97.97 ശതമാനം ജയം. 14542 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസയോ​ഗ്യത നേടിയപ്പോൾ 301 പേർക്ക് പരീക്ഷാ കടമ്പ കടക്കാനായില്ല. 7715 ആൺകുട്ടികളും 7128 പെൺകുട്ടികളും ഉൾപ്പെടെ 14843 പേരാണ് ചാവക്കാട് ഉപജില്ലയിൽ നിന്നും എസ് എസ് എൽ സി പരീക്ഷ എഴുതിയത്. 121 പെൺകുട്ടികൾക്കും 180 ആൺകുട്ടികൾക്കും ഉന്നത വിദ്യാഭ്യാസ യോഗ്യത നേടാനായില്ല.

Jan oushadi

ചാവക്കാട് എം ആർ ആർ എം സ്‌കൂളിന് 92% വിജയം. പരീക്ഷ എഴുതിയ 256 പേരിൽ 236 പേര് വിജയിച്ചു. 5 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. മമ്മിയൂർ എൽ എഫ് സ്‌കൂളിന് 98.9% വിജയം. 28 ഫുൾ എ പ്ലസ് ലഭിച്ചു. പരീക്ഷ എഴുതിയ 368 പേരിൽ 364 പേര് വിജയിച്ചു. ബ്രഹ്മകുളം അപ്പു മാസ്റ്റർ സ്കൂളിന് 100% വിജയം 4 ഫുൾ എ പ്ലസ്. ബ്രഹ്മകുളം സെന്റ് തെരാസാസ് സ്‌കൂളിന് 100% വിജയം. മണത്തല ഗവ സ്കൂളിൽ 96.2% വിജയം, ഒരു ഫുൾ എ പ്ലസ്. കടപ്പുറം ഗവ സ്‌കൂളിന് 100% വിജയം, പരീക്ഷ എഴുതിയ 48 വിദ്യാർത്ഥികളും വിജയിച്ചു, ആർക്കും ഫുൾ എ പ്ലസ് ഇല്ല. ഫോക്കസ് ഇംഗ്ലീഷ് സ്‌കൂളിന് 100% വിജയം, ഒരു ഫുൾ എ പ്ലസ്. എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ പരീക്ഷ എഴുതിയ 554 പേരിൽ 545 പേര് വിജയിച്ചു. 97.5% വിജയം. തൃശ്ശൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തിയതും എടക്കഴിയൂർ സീതി സാഹിബ് സ്‌കൂളാണ്.

സംസ്ഥാനത്ത് വിജയശതമാനം 99.07 ആണ്. 4,14,290 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസയോ​ഗ്യത നേടി. കഴിഞ്ഞ തവണ 61449 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചപ്പോൾ ഇത്തവണ 30,514

Comments are closed.