ചേറ്റുവ: ജി.എസ്.എ.സി. ക്ലബിന്റെ ആഭിമുഖ്യത്തിൽ 10, 12 ക്ലാസ്സിലെ ഉന്നത വിജയികളെ ആദരിച്ചു. ഇരുപത്തിയഞ്ചോളം വിദ്യാർഥികൾക്ക് പ്രശസ്തി പത്രം സമ്മാനിച്ചു.
ജി.എസ്സ്.എ.സി. കെയർ സെക്രട്ടറി മുസ്തഫ പുത്തൻപുരയിൽ ഉത്ഘാടനം നിർവ്വഹിച്ചു.
ബിജു ബാലഗോപാലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി സ്‌കിൽ ഡെവലപ്മെന്റ് ക്ലാസ്സും സംഘടിപ്പിച്ചിരുന്നു.

പ്രസിഡണ്ട് ഷൈജി അദ്ധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ഒബ്സർ, റൗഫ് ബി എം ടി, ആലിമുസതഫ, ഷഫീഖ് കാസിം, തുടങ്ങിയവർ സംസാരിച്ചു.