വടക്കേകാട് : തമിഴ്‌നാട് സ്വദേശികൾ തമ്മിൽ തല്ല്. ഒരാൾക്ക് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ മണി (45)യെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി ഒന്പതു മണിയോടെ മണികണ്ടേശ്വരത്ത് വെച്ചാണ് സംഭവം. നവോത്ഥാൻ ആംബുലൻസ് പ്രവർത്തകരാണ് മണിയെ ആശുപത്രിയിൽ എത്തിച്ചത്.