പുന്നയൂരിൽ ആധുനിക സംവിധാനങ്ങളോടെ സ്റ്റേഡിയം – എൻ. കെ അക്ബർ എം എൽ എ


ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്ലേ ഗ്രൗണ്ട് സര്‍ക്കാരിന്റെ ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സ്റ്റേഡിയമാക്കി മാറ്റുമെന്ന് ഗുരുവായൂർ എം എൽ എ എൻ. കെ അക്ബർ അറിയിച്ചു. ഇതുസംബന്ധിച്ച് കായികവകുപ്പിന്റെ ഉത്തരവിറങ്ങിയതായും എം എൽ എ പറഞ്ഞു.
പുന്നയൂർ ഗ്രാമപഞ്ചായത്തിലെ 70 സെന്റ് സ്ഥലത്താണ് സ്റ്റേഡിയം നിർമാണം പൂർത്തീകരിക്കുക.
ഇതിൻ്റെ വിശദമായ പദ്ധതി രേഖ ഉടൻ തയ്യാറാക്കും. സ്പോർട്സ് കേരള ഫൌണ്ടേനാണ് പദ്ധതിയുടെ സൂക്ഷ്മ പരിശോധന നടത്തി ഡി പി ആർ തയ്യാറാക്കുന്നത്.
ഗുരുവായൂർ മണ്ഡലത്തിലെ കായിക വികസനത്തിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായി ഇതുമാറുമെന്ന് എം എൽ എ അറിയിച്ചു.

Comments are closed.