mehandi new

പഴകിയ ഭക്ഷണം – ഓ പേർഷ്യക്ക് നഗരസഭ പൂട്ടിട്ടു

fairy tale

ഗുരുവായൂർ : കിഴക്കേ നടയിൽ മാവിൻചുവടിന് സമീപം ഡ്രീം വേൾഡ് ഫ്‌ളാറ്റ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഓ പേർഷ്യ റസ്റ്റോറന്റ് നഗരസഭ ആരോഗ്യവിഭാഗം പൂട്ടി. പരിശോധനയിൽ പഴകിയ ഭക്ഷണം കണ്ടെത്തിയതിനെ തുടർന്നാണ് റസ്റ്റോറന്റ് ന് പൂട്ട് വീണത്.

planet fashion

ഇന്നലെ രാത്രി ഇവിടെനിന്നും പാർസൽ വാങ്ങിയ ചിക്കൻ പഴകിയതാണെന്നു കാണിച്ച് നഗരസഭക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് ഇന്ന് നടത്തിയ റെയ്ഡിൽ പാകം ചെയ്ത മൂന്നു കിലോ ബീഫ് ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി.

യാതൊരുവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. അടിയന്തിരമായി റസ്റ്റോറന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു നഗരസഭ ഇന്ന് രാത്രി തന്നെ ഉടമക്ക് നോട്ടീസ് നൽകി

തിരുവെങ്കിടം സ്വദേശി ബെന്നിയുടേതാണ് സ്ഥാപനം.

Ma care dec ad

Comments are closed.