നീതിക്ക് വേണ്ടി നിലകൊള്ളുക – ഷൗക്കത്തലി സഖാഫി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : അശരണർക്ക് താങ്ങായി മുസ്ലിം സമൂഹം മാറണമെന്ന് പ്രമുഖ വാഗ്മിയും തിരുവത്ര മഹല്ല് മുദരിസുമായ ഷൗക്കത്തലി സഖാഫി മണ്ണാർക്കാട് അഭിപ്രായപ്പെട്ടു. തിരുവത്ര ഡി ആർ മദ്രസ നബിദിന റാലിയോടനുബന്ധിച് പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിയുടെ പക്ഷത്ത് നിന്ന ചരിത്രമാണ്
പ്രവാചകന്റേതെന്നും അനീതികൾക്കെതിരെ പോരാടുവാനുള്ള ആർജവം മുസ്‌ലിം സമൂഹം കൈവിടരുതെന്നും പറഞ്ഞു. നബിചര്യകൾ പിൻപറ്റി മുസ്ലിം സമൂഹത്തിന്റെ യശസ്സ് പൊതുസമൂഹത്തിൽ ഉയർത്തിപ്പിടിച്ചു ഇസ്ലാമിക നന്മകളെന്താണെന്നു മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുവാനും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മദ്റസ സദർ മുഅല്ലിം സമീർ സുഹരി അധ്യക്ഷത വഹിച്ചു. മദ്രസ വിദ്യാർത്ഥികളുടെ ദഫ്ഫു, സ്കൗട് എന്നിവയുടെ അകമ്പടിയോടെ നബിദിന ഘോഷയാത്രയും നടന്നു.
ഘോഷയാത്രക്ക് കെ ഹംസക്കുട്ടി, പി ടി മുജീബ്, ടി വി കമറുദ്ധീൻ, ടി എം യൂസഫ് ഹാജി, ടി കെ കോയ, പി കെ മജീദ്, എ എഛ് ഹസ്സൻ, റഷീദ്, മദ്രസ അദ്ധ്യാപകരായ മുഹമ്മദ് കോഡൂർ, ടി കാദർ മുസ്ല്യാർ, ലത്തീഫ് അഹ്‌സനി, സുഹൈൽ അഹ്‌സനി എന്നിവർ നേതൃത്വം നല്കി. മഹല്ലിലെ വിവിധയിടങ്ങളിൽ ഘോഷ യാത്രക്ക് ഖിദ്മത്തുൽ ഇസ്ലാം മയ്യിത് പരിപാലന കമ്മിറ്റി, തസ്കിയത് ഡി ആർ മദ്രസ പൂർവ വിദ്യാർഥികൾ, സ്കോര്പിയോൺ ക്ലബ് തിരുവത്ര, സെപ്റ്റ് ജീലാനി, ഫ്രണ്ട്‌സ് ഗ്രൂപ്പ്, ലിബറേറ്റ് പുതിയറ, ത്വയ്യിബ സാധു സംരക്ഷണ സമിതി, ലാസിയോ കോട്ടപ്പുറം, ചലഞ്ചേഴ്‌സ് അയിനിപ്പുള്ളി തുടങ്ങിയ സംഘടനകൾ മധുര പലഹാരങ്ങളും പാനീയങ്ങളും നല്കി.
ബ്ലാങ്ങാട് കാട്ടിൽ ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷ പരിപാടികൾ വിപുലമായി ആഘോഷിച്ചു. രാവിലെ എട്ടു മണിക്ക് നൂറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസ അങ്കണത്തിൽ മഹല്ല് ഖത്തീബ് എം മൊയ്തീൻകുട്ടി മുസ്‌ലിയാർ അൽ ഖാസിമി പതാക ഉയർത്തി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ജുമാഅത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംയുക്ത നബിദിന റാലി നടന്നു. മഹല്ലിലെ നൂറുകണക്കിന് വിദ്യാർഥികളും, രക്ഷിതാക്കളും, റാലിയിൽ അണിനിരന്നു. ജമാഅത്ത് ആക്ടിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞാലു ഹാജി, ജനറൽ സെക്രട്ടറി സി ഹസൻ കോയ ഹാജി, സെക്രട്ടറി റാഫി വലിയകത്ത്, സദർ മുഅല്ലിം അശ്റഫ് സഖാഫി, ഷാഫി അഹസനി, അസി ഫാളിലി തുടങ്ങിയവർ നേതൃത്വം നൽകി. നബിദിന റാലിക്ക് ശേഷം മൗലിദ് പാരായണവും തുടർന്ന് വിശ്വാസികൾക്ക് അന്നദാനവും നടത്തി.
തെക്കൻ പാലയൂർ ബദ്‌രിയ്യ ജുമാ മസ്ജിദ് നൂറുൽ ഇസ്ലാം സെക്കണ്ടറി മദ്രസ്സ കമ്മിറ്റി
നബിദിന റാലി ഖത്തീബ് സിദ്ധിഖ് ബദ്‌രി ഉസ്താദ് ഉൽഘാടനം ചെയ്തു. സെക്രട്ടറി
സി എം മുജീബ് പതാക ഉയർത്തി.
ഉമ്മർ കൊനയിൽ അധ്യക്ഷത വഹിച്ചു.
മുഖ്യ പ്രഭാഷണം ഹാജി ഉമർ ഫൈസി ഉസ്താദ്, ഫമീസ് അബൂബക്കർ,
അനീഷ് പാലയൂർ, ലത്തീഫ് പാലയൂർ, കെ വി മുഹമ്മദ്, സൈനുദ്ധീൻ കാദർ, സ്വാദിഖ് സ്വാദിഖ് മുസ്‌ലിയാർ, അമീർ അഷ്‌റഫ് എന്നിവർ സംസാരിച്ചു.
[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2018/11/IMG_20181121_185309.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2018/11/IMG_20181121_185248.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]
Comments are closed.