mehandi new

സംസ്ഥാന കലോത്സവം അറബിക് പ്രസംഗം – അഹമ്മദ് ഖാജാ മുഈനുദ്ധീന് മുസ്‌ലിം ലീഗിന്റെ സ്നേഹാദരം

fairy tale

തിരുവത്ര :  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡോടെ  ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പരേതനായ തിരുവത്ര നാസർ ഫൈസിയുടെ മകൻ 

planet fashion

ഹാഫിസ് അഹമ്മദ് ഖാജാ മുഈനുദ്ധീന്  മുസ്‌ലിം ലീഗ് തിരുവത്ര വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

ചാവക്കാട് മുനിസിപ്പൽ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎം അനസ് മേഖല പ്രസിഡന്റ് എച്ച് എം ബുഹാരി എന്നിവർ ചേർന്ന് ഉപഹാരം കൈമാറി.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി രണ്ടാം തവണയാണ് അഹമ്മദ് ഖാജാ മുഈനുദ്ദീൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

വെന്മേനാട് എം.എ.എസ്‌.എം വെക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ ഒന്നാം വർഷ വി.എച്ച്.സി വിദ്യാർത്ഥിയും, മണത്തല ജുമാ മസ്ജിദിലെ ദർസ് വിദ്യാർത്ഥിയുമാണ് ഖാജാ മുഈനുദ്ധീൻ. 

മുസ്‌ലിം ലീഗ് വെസ്റ്റ് മേഖല ജനറൽ സെക്രട്ടറി എം.എസ്‌ മുസ്തഫ, പി.എച്ച് മൊയ്‌ദീൻഷാ, ഉസ്മാൻ തണ്ണിത്തുറക്കൽ, വി എച്ച് അബ്‌ദുൾ സലീം, വി.കെ ഹകീം, എം എച്ച് ജാഫർ, ആർ.എം ജംഷീർ, പിഎം ഷാഫി, കമർ സമാൻ, എം എം ബാദുഷ, സഫുവാൻ, വി.കെ മിദ്‌ലാജ്, എ.കെ അഫ്സൽ, ടി എച്ച് മുഹമ്മദ് സീജാഹ് എന്നിവർ സന്നിഹിതരായി.

Unani banner ad

Comments are closed.