സംസ്ഥാന സാക്ഷരതാമിഷൻ മികവുത്സവം സംഘടിപ്പിച്ചു

ചാവക്കാട്: കേരള സംസ്ഥാന സാക്ഷരതാമിഷൻ മികവുത്സവം എന്ന പേരിൽ സാക്ഷരത പരീക്ഷ സംഘടിപ്പിച്ചു. ഗുരുവായൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ ആന്റ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ നടന്ന പരീക്ഷ വാർഡ് കൗൺസിലർ എറിൻ ആന്റണി പരീക്ഷ പേപ്പർ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. നോഡൽ പ്രേരക് മഞ്ജു കെ. എസ് അധ്യക്ഷത വഹിച്ചു.

ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പലും മാനേജിങ് ട്രസ്റ്റിയുമായ ഫാരിദഹംസ സ്വാഗതം ആശംസിച്ചു. സാക്ഷാരത പ്രേരക് കെ കെ ഷീജ നേതൃത്വം നൽകി. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സഹായത്താൽ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ നിന്നും 27 വിദ്യാർത്ഥികൾ സാക്ഷരത പരീക്ഷയിൽ പങ്കെടുത്തു.

Comments are closed.