mehandi new

മുസരിസിന്‍റെ സ്വന്തം പൊട്ടുവെള്ളരിക്ക് ചാവക്കാടും ആവശ്യക്കാരേറെ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ഖാസിം സയിദ് 

ചാവക്കാട്: വേനൽ ചൂട് കനത്തതോടെ മുസ് രിസിൻറെ സ്വന്തം പൊട്ടുവെള്ളരിക്ക് ചാവക്കാടും പ്രിയമേറുന്നു.
ഭൗമ സൂചിക പദവിയിലിടം നേടാൻ പോകുന്ന കൊടുങ്ങല്ലൂരിൻറ സ്വന്തം പൊട്ടുവെള്ളരിക്ക് (സ്നാപ്പ് മെലൻ) ചാവക്കാട്ട് ആവശ്യക്കാരേറെ. ദേശീയ പാതയോരത്ത് മണത്തല ബ്ലോക്ക് പഞ്ചായത്തിനു സമീപം കൊടുങ്ങല്ലൂർക്കാരനായാ വി.എസ് ഉമറാണ് പൊട്ടുവെള്ളരി കച്ചവടം ആരംഭിച്ചത്. ഏറെ കാലം അജ്മാനിലും മറ്റും പ്രവാസിയായിരുന്ന ഉമർ തിരിച്ചുവരവിനു ശേഷം കഴിഞ്ഞ മണത്തലനേർച്ചയോടനുബന്ധിച്ചാണ് മണത്തലയിൽ പൊട്ടുവെള്ളരിയും കക്കരി ജൂസും വിൽപ്പനയാരംഭിച്ചത്. പരീക്ഷാണാടിസ്ഥാനത്തിലാണ് തുടങ്ങിയതെങ്കിലും ഒരു മാസം പൂർത്തിയാകുന്നതിനു മുമ്പ് തന്നെ കച്ചവടം വേരുറച്ചു തുടങ്ങി. കൊടുങ്ങല്ലൂർ പൊട്ടു വെള്ളരിയും ജൂസും എന്ന ഫ്ലക്സ് വെച്ചാണ് കച്ചവടം. കൊടുങ്ങല്ലൂരിലെ പാടത്തുപോയി കർഷകരിൽ നിന്ന് നേരിട്ടാണ് ഉമർ പൊട്ടുവെള്ളരി വാങ്ങുന്നത്. കൊടുങ്ങല്ലൂർ കഴിഞ്ഞാൽ ദേശീയപാതയിൽ വാടനാപ്പള്ളിയിലും മണത്തലയിലുമാണ് ഈ കച്ചവടമുള്ളത്.
ആകലെ നിന്നുതന്നെ സവിശേഷമായി തോന്നുന്ന ഫ്ലക്സ് കാണുന്നവർ വാഹനങ്ങൾ ഒതുക്കി നിർത്തി ആദ്യം പൊട്ടുവെള്ളരിയുടെ പ്രത്യേകതയാണ് ചോദിക്കുന്നത്. ചാവക്കാട് മേഖലയിൽ പലയിടങ്ങളിലും പൊട്ടുവെള്ളരി കൃഷി ചെറുതായി നടക്കുന്നുണ്ടെങ്കിലും പലർക്കും ഇത് അറിയില്ലെന്ന് ഉമർ പറയുന്നു. ആദ്യം ജുസ് കുടിച്ച് സ്വാദ് ആസ്വദിച്ച് നോക്കിയാണ് ചിലർ പൊട്ടുവെള്ളരി തൂക്കി വാങ്ങുന്നത്. കിലോക്ക് അറുപതും ജൂസിന് മുപ്പതുമാണ് ചാവക്കാട് വില. ചൂട് വർദ്ധിച്ചതോടെ ജൂസിനും വെള്ളരിക്കും ആവശ്യക്കാർ കൂടിവരികയാണ്. ദേശീയ പാത‍യിലൂടെ യാത്ര ചെയ്യുന്ന ദീർഘ ദൂര വാഹനങ്ങളിൽ നിന്നുള്ളവരും ജൂസ് കുടിക്കാനിറങ്ങിത്തുടങ്ങിയിട്ടുണ്ട്. പകലിൻറെ ചൂടിന് കാഠിന്യം കുറക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തണ്ണിമത്തൻറെ ആധിപത്യത്തിനു വെല്ലുവിളിയാണ് കൊടുങ്ങല്ലൂരിൻറെ ഈ ജനപ്രിയ വെള്ളരി. റമദാൻ നോമ്പ് കാലം വരെ ഇവിടെ പിടിച്ച് നിൽക്കാനാണ് ഉമറിൻറെ പദ്ധതി. കൊടുങ്ങല്ലൂരിലെ പരമ്പരാഗതമായ കാർഷികോൽപ്പന്നമായ പൊട്ടുവെള്ളരി എറന്നാകുളം ജില്ലയുടെ ചില ഭാഗത്തും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.