Header

തെരുവ് നായ് ആക്രണം – കോഴികള്‍ ചത്തു

ഗുരുവായൂര്‍ : തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ 26 കോഴികള്‍ ചത്തു. കാവീട് വടക്കന്‍ കുര്യാക്കോസിന്റെ വീട്ടിലെ കോഴികളാണ് ചത്തത്.  ബുധനാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് തെരുവ് നായ്ക്കള്‍ കൂട്ടമായെത്തി ആക്രമണം നടത്തിയത്. ആറ് നായ്ക്കള്‍ ചേര്‍്ന്ന് മരം കൊണ്ടുള്ള കൂട് തകര്‍ത്താണ് കോഴികളെ പിടികൂടിയിരിക്കുന്നത്. കോഴികളുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന്ലൈറ്റിട്ടപ്പോഴേക്കും 15 എണ്ണത്തിനേയും കൊണ്ട് നായ്ക്കള്‍ ഓടിരക്ഷപ്പെട്ടു. ബാക്കി 11 കോഴികള്‍ കൂടിനടുത്ത് ചത്തുകിടക്കുന്നുണ്ടായിരുന്നു. 17 നാടന്‍ മുട്ടക്കോഴികളും ഒന്‍പത് ഫാന്‍സി കോഴികളുമാണ് ഉണ്ടായിരുന്നത്. ഇവരുടെ അയല്‍വാസി കാട്ടാമ്പില്‍ അനിലന്റെ വീട്ടിലെ 25 കോഴികളെയും കഴിഞ്ഞ വര്‍ഷം തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നിരുന്നു. പകല്‍ സമയത്തും മേഖലയില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി നാട്ടുകാര്‍ പറഞ്ഞു. തെരുവ്‌നായ ശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെ്ന്ന്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Comments are closed.