തെരുവ് നായ വിലസുന്നു – ബ്ലാങ്ങാട് ഇരട്ടപ്പുഴയിൽ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ പന്ത്രണ്ട് പേർക്ക് കടിയേറ്റു

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് രണ്ടാം വാർഡ് ഇരട്ടപ്പുഴയിൽ പന്ത്രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമായി പന്ത്രണ്ടു മണിക്കൂറിനകമാണ് പന്ത്രണ്ടു പേർക്ക് കടിയേറ്റത്. ഇന്നലെ വൈകുന്നേരം കടിയേറ്റ ആറു പേരിൽ നാലുപേരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയിരുന്നു. ഇന്നലെ രാത്രിയിൽ തന്നെ നാലു അന്യസംസ്ഥാന തൊഴിലാളികളെയും നായയുടെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ പുളിക്കൽ രുക്കുമണി (70), ഷെഫീന( 35 ) എന്നിവർക്കും കടിയേറ്റു.
നാട്ടുകാരുടെ സഹായത്തോടെ ഓട്ടോറിക്ഷയിലും ആംബുലൻസിലുമായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

വെളുത്ത നിറത്തിലുള്ള നായയാണ് ഇന്നലെയും ഇന്നും നാട്ടുകാരെ കടിച്ചത്. ഇരട്ടപ്പുഴ സ്‌കൂളിന് വടക്കു ഭാഗത്തും മൊയ്തീൻ പള്ളി പരിസരത്തുമായിരുന്നു ഇന്ന് നായയുടെ വിളയാട്ടം.

Comments are closed.