mehandi new

ജനത്തിരക്കേറിയ പാലത്തില്‍ മണിക്കൂറുകളോളം ഈച്ചയാര്‍ത്ത് തെരുവ് നായയുടെ ജഡം

fairy tale

ചാവക്കാട്: ജനത്തിരക്കേറിയ ചാവക്കാട് പുതിയ പാലത്തിന്‍റെ കൈവരിയില്‍ മണിക്കൂറുകളോളം ഈച്ചയാര്‍ത്ത് തെരുവ് നായയുടെ ജഡം.
ചാവക്കാട് പുതിയ പാലത്തിന്‍്റെ വടക്കേ കൈവരിയിലാണ് കറുത്ത നിറത്തിലുള്ള തെരുവ് നായയെ ചത്ത നിലയില്‍ കണ്ടത്തെിയത്. ചൊവ്വാഴ്ച്ച പുലര്‍ച്ചേ മുതല്‍ നായയുടെ ജഢം അവിടെയുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏതോ വാഹനം തട്ടി ജീവന്‍ പോയ നായയുടെ ജഢം കനോലി കനാലിലേക്ക് തള്ളാന്‍ ശ്രമിച്ചതാവാമെന്നും സംശയിക്കുന്നു. എന്നാല്‍ നായ കിടക്കുന്ന ഭാഗത്ത് രക്തത്തിന്‍്റെ പാടുകളില്ലാത്തതിനാല്‍ മറ്റെവിടേയോ വെച്ച് കൊന്ന ശേഷം വാഹനത്തില്‍ കയറ്റി പുഴയില്‍ തള്ളാന്‍ ശ്രമിക്കുന്നതിനിയില്‍ കൈവരിയില്‍ കുടുങ്ങിയതാകാനും സാധ്യതയുണ്ട്. പാലത്തിലൂടെയുള്ള കാല്‍ നടയാത്രക്കാര്‍ നായ കിടക്കുന്നിടത്തെത്തുമ്പോള്‍ ഭയന്ന് പിറകോട്ടു ചാടുകയായിരുന്നു. ചിലര്‍ വാഹനങ്ങള്‍ക്ക് മുന്നിലേക്കായിരുന്നു ചാടിയിരുന്നത്. ജീവനുള്ള നായ പാലത്തിന്റെ കൈവരിയില്‍ വിശ്രമിക്കുകയാണെന്ന് കരുതിയാണ് യാത്രക്കാര്‍ ഭയന്നിരുന്നത്. പാലത്തിലൂടെ തനിച്ച് യാത്ര ചെയ്യുന്ന വൃദ്ധരും വീട്ടമ്മമ്മാരുമാണ് നായയുടെ ജഡം കണ്ട് ഭയന്നത്.
പാലത്തിന്‍്റെ പടിഞ്ഞാറ് ഭാഗത്തുള്ള മിനി സവില്‍ സ്റ്റേഷനിലേക്ക് താലൂക്കിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്നത്തെുന്നവര്‍ കിഴക്കു ഭാഗത്ത് ബസിറങ്ങിയാണ് നടക്കുന്നത്. മണത്തല ചാവക്കാട് റോഡില്‍ കനോലി കനാലിനു കുറുകെ നിര്‍മ്മിച്ച ഈ പാലം വഴി ദിവസവും യാത്ര ചെയ്യുന്ന നൂറുകണക്കിനാളുകള്‍ വേറേയുമുണ്ട്. ഇവര്‍ക്കെല്ലാം ദുരിതമായി നായയുടെ ജഡം. അതേ സമയം പാലത്തിലൂടെ നിരവധി തവണ അങ്ങോട്ടുമിങ്ങോട്ടും നഗരസഭാ അധികൃതരും കൗണ്‍സിലര്‍മാരും ജീവനക്കാരും പൊലീസും മറ്റു സര്‍ക്കാര്‍ ജീവനക്കാരും യാത്ര ചെയ്തിട്ടും നായയുടെ ജഢം നീക്കാന്‍ വൈകുന്നേരം ആറുമണി വരേയും ആരും ശ്രമിച്ചില്ല.

Royal footwear

Comments are closed.