mehandi banner desktop
Chavakkad online

നഗരസഭയിലെ തെരുവ് വിളക്കുകളുടെ എണ്ണത്തെ കുറിച്ച് സംയുക്ത പരിശോധന നടത്തും

Ft

ഗുരുവായൂര്‍: നഗരസഭയിലെ തെരുവ് വിളക്കുകളുടെ എണ്ണത്തെ കുറിച്ച് നഗരസഭാധികൃതരും കെ.എസ്.ഇ.ബിയും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും. ഗുരുവായൂര്‍, ചാവക്കാട്, കുന്നംകുളം, പാവറട്ടി സെക്ഷനുകളുടെ പരിധിയില്‍ വരുന്ന നഗരസഭയിലെ തെരുവ് വിളക്കുകളെ സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഒന്നുമില്ലാത്ത സാഹചര്യത്തിലാണ് സംയുക്ത പരിശോധന. രണ്ട് മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കും. നഗരസഭയും കെ.എസ്.ഇ.ബി അധികൃതരും ചേര്‍ന്നുള്ള പതിവ് അവലോകന യോഗത്തിലാണ് സംയുക്ത പരിശോധന നടത്താന്‍ തീരുമാനമെടുത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനായി നഗരസഭ കെ.എസ്.ഇ.ബിയില്‍ അടച്ച തുകയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം 20ന് മുമ്പായി പൂര്‍ത്തിയാക്കാനും ധാരണയായി. നഗരസഭാധ്യക്ഷ പ്രഫ. പി.കെ.ശാന്തകുമാരി അധ്യക്ഷത വഹിച്ചു.

Jan oushadi

Comments are closed.